വർണ്ണം നൃത്തകലാലയത്തിലെ പ്രതിഭകളുടെ അരങ്ങേറ്റം ഇന്ന് വൈകിട്ട് ഡബ്ലിനിൽ; ഒപ്പം കലാസന്ധ്യയും

വര്‍ണ്ണം നൃത്തകലാലലയത്തിലെ പ്രതിഭാധനരായ കലാകാരികളുടെ അരങ്ങേറ്റം ഇന്ന് (ഏപ്രില്‍ 9 ശനിയാഴ്ച) വൈകിട്ട് ഡബ്ലിനില്‍. വൈകുന്നേരം 5 മണിക്ക് ഫിര്‍ഹൗസിലുള്ള സയന്റോളജി സെന്ററിലാണ് പരിപാടി.

അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര തിരിതെളിയിച്ച് ആരംഭിക്കുന്ന അരങ്ങേറ്റ പരിപാടിയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി വര്‍ണ്ണം സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ നൃത്താഭ്യാസം ചെയ്യുന്ന 14 കലാകാരികള്‍ പൊതുവേദിയില്‍ ആദ്യമായി ചിലങ്കയണിയുന്നു.

ഡബ്ലിന്‍ ലൂക്കനിലെ സാവിയോ ജോര്‍ജ്ജിന്റെ പത്‌നിയും, HSE-യിലെ നഴ്‌സിങ് അസിസ്റ്റന്റ് ഡയറക്ടറുമായ ഫിജി സാവിയോയുടെ ശിക്ഷണത്തിലാണ് ഈ കൊച്ചുകലാകാരികള്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു ദശാബ്ദത്തോളമായി അയര്‍ലണ്ടിന്റെ കലാസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വര്‍ണ്ണം സ്‌കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന മൂന്നാമത് അരങ്ങേറ്റ പരിപാടിയാണിത്.

അരങ്ങേറ്റത്തിനൊപ്പം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നൃത്തരിപാടികളും, പ്രശസ്ത ഗായകരുടെ സംഗീതസന്ധ്യയും നടത്തപ്പെടും.

അയര്‍ലണ്ടിലുള്ള മലയാളി സമൂഹത്തിലെ പുതുതലമുറയ്ക്ക് നൃത്തപരിശീലനത്തിലൂടെ പുതിയ മിഴിവും, ഊര്‍ജ്ജവും പകരാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് വര്‍ണ്ണം അണിയറപ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സാവിയോ: 0870676342
ഫിജി സാവിയോ: 0872883104

Share this news

Leave a Reply

%d bloggers like this: