സാൽമൊണല്ല സാന്നിദ്ധ്യം: Kinder-ന്റെ ആറ് ഉൽപ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും തിരികെ വിളിച്ച് അധികൃതർ

സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരികെ വിളിക്കുന്ന Kinder ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അധികൃതര്‍. ആറ് Kinder ഉല്‍പ്പന്നങ്ങളിലാണ് നിലവില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും തിരികെ വിളിക്കാന്‍ Food Safety Authority of Ireland (FSAI)-യും HSE-യും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അയര്‍ലണ്ടിനും യൂറോപ്പിനും പുറമെ യുഎസിലും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, അഥവാ നേരത്തെ വാങ്ങിയവ വീട്ടിലുണ്ടെങ്കില്‍ കഴിക്കരുതെന്നും HSE രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ Kinder ഫാക്ടറി അടച്ചുപൂട്ടാന്‍ ബെല്‍ജിയം ഉത്തരവിട്ടിട്ടുണ്ട്. യൂറോപ്പിലാകെയും, യുഎസിലും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല ബാധിച്ചത് ഇവിടെ നിന്നാണെന്നാണ് സംശയം. ഇറ്റലിയിലും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ചിരിക്കുകയാണ്.

അയര്‍ലണ്ടില്‍ 15 പേരിലാണ് ഇവ കഴിച്ചതിലൂടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. എല്ലാവരും സുഖം പ്രാപിച്ചു. മാര്‍ച്ച് പകുതിയോടെയായയിരുന്നു ഇവയില്‍ ഭൂരിഭാഗവും. സംഭവത്തില്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നേരത്തെ പ്രത്യേക എക്‌സ്പയറി ഡേറ്റുള്ള ഏതാനും ഉല്‍പ്പന്നങ്ങളായിരുന്നു തിരികെ വിളിച്ചതെങ്കിലും ഇനി മുതല്‍ താഴെ പറയുന്ന ആറ് Kinder ഉല്‍പ്പന്നങ്ങളുടെയും എല്ലാ ബാച്ചുകളും തിരികെ വിളിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി:

Kinder Surprise (20g)

Kinder Surprise (20g x 3)

Kinder Mini Eggs (75g)

Kinder Egg Hunt Kit (150g)

Kinder Egg Hunt Kit (150g)Kinder Surprise (100g)

Kinder Schokobons (All pack sizes)

HSE,

സാല്‍മൊണല്ല അടങ്ങിയ ഭക്ഷണം ഉള്ളില്‍ ചെന്നാല്‍ വയറിളക്കം, പനി, തലവേദന മുതലായവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുക.

Share this news

Leave a Reply

%d bloggers like this: