M7-ൽ പുതിയ നിരീക്ഷണ ക്യാമറകൾ; അമിതവേഗക്കാർ കുടുക്കിലാകും

ടിപ്പററിയിലെ M7-ല്‍ പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ അടുത്തയാഴ്ച മുതല്‍ അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പിഴയിടുന്നത് കര്‍ശനമാകും. M7-ലെ Junction 26 (Nenagh West)-നും Junction 27 (Birdhill)-നും ഇടയില്‍ സ്ഥാപിക്കുന്ന Motorway Average Speed Safety Camera system ആണ് ഈ പ്രദേശത്ത് കൂടെ അമിതവേഗത്തില്‍ പോകുന്നവരെ പിടികൂടുക. 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന തരത്തിലാണ് സിസ്റ്റം.

ഏപ്രില്‍ 25 രാവിലെ 7 മണിമുതല്‍ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. മാര്‍ച്ച് മുതല്‍ ക്യാമറ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ മാത്രമേ പിഴ ഈടാക്കിത്തുടങ്ങുകയുള്ളൂ.

ഈ റോഡില്‍ പരമാവധി വേഗം മണിക്കൂറില്‍ 120 കി.മീ ആണ്. അതിന് മുകളില്‍ പോയാല്‍ ക്യാമറ ഓട്ടോമാറ്റിക്കായി ക്ലിക്ക് ചെയ്യും.

ഡബ്ലിന്‍ ടണലില്‍ 2017 മുതല്‍ ഈ ക്യാമറ സിസ്റ്റം നിലവിലുണ്ടെങ്കിലും, മെയിന്‍ മോട്ടോര്‍വേയില്‍ ആദ്യമായാണ് ഇത് സ്ഥാപിക്കുന്നത്.

നിലവില്‍ 80 യൂറോ പിഴയും, മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാണ് അമിതവേഗതയ്ക്കുള്ള ശിക്ഷയെന്ന് ഗാര്‍ഡ വ്യക്തമാക്കി. അതേസമയം പിഴ ഈടാക്കാനല്ലെന്നും, ഡ്രൈവര്‍മാരെ നിയമം അനുസരിപ്പിക്കാനാണ് ക്യാമറ സ്ഥാപിക്കുന്നതെന്നും ഗാര്‍ഡ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: