Meath-ൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ സഹായിക്കാമോ?

Meath-ലെ Kildalkey പ്രദേശത്ത് നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. വ്യാഴാഴ്ച രാവിലെ 8.30-ഓടെ Navan-ലാണ് Ethan Reilly എന്ന 17-കാരനെ അവസാനമായി കണ്ടത്.

6 അടി ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ബ്രൗണ്‍ തലമുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഈഥനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കാണാതാകുമ്പോള്‍ കറുത്ത നിറത്തിലുള്ള ട്രൗസേഴ്‌സ്, കറുത്ത ടോപ്പ് എന്നിവയും, കറുത്ത വര്‍ക്കിങ് ബൂട്ട്‌സുമാണ് ഈഥന്‍ ധരിച്ചിരുന്നത്. ഇദ്ദേഹം സ്ഥിരമായി ഒരു black and beige നിറത്തിലുള്ള Gucci തൊപ്പി ധരിക്കാറുണ്ട്. ഇദ്ദേഹം ഡബ്ലിനിലുണ്ടാകാമെന്നും സംശയിക്കുന്നു.

ഈഥനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥന:
Trim Garda Station (046) 948 1540
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: