ഡബ്ലിനിൽ സ്ത്രീക്ക് നേരെ ഗുരുതരമായ അക്രമം; അന്വേഷണം ശക്തമാക്കി ഗാർഡ

വെസ്റ്റ് ഡബ്ലിനില്‍ സ്ത്രീക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണത്തില്‍ അന്വേഷണം ശക്തമാക്കി ഗാര്‍ഡ. ഡബ്ലിന്‍ 15-ലെ Mill Road-ലുള്ള കാട്ടുപ്രദേശത്ത് വച്ച് മാര്‍ച്ച് 18-നാണ് ആക്രമണമുണ്ടായത്. വൈകിട്ട് ഈ വഴി നടന്നുവരികയായിരുന്ന സ്ത്രീക്ക് നേരെ അജ്ഞാതര്‍ ആക്രമണം നടത്തുകയായിരുന്നു.

Blanchardstown Village-ല്‍ നിന്നും James Connolly Memorial Hospital-ലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ സംഭവം നടക്കുന്ന സമയം ഇവിടെ കാല്‍നടയാത്രക്കാരായും മറ്റും ആളുകള്‍ ഉണ്ടാകാമെന്നും, ആരെങ്കിലും സംഭവം കണ്ടിരിക്കാമെന്നുമാണ് ഗാര്‍ഡ സംശയിക്കുന്നത്. മാര്‍ച്ച് 18-ന് വൈകിട്ട് 6 മണിക്കും, 6.30-നും ഇടയില്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും ദൃക്‌സാക്ഷികളായോ, സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരായോ ഉണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടാം:
Cabra Garda station on 01 666 7400
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: