അയർലണ്ടിൽ ചെറിയ കാലയളവിലേക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കുന്നതിന് നിരോധനം കൊണ്ടുവരും; നിയമനിർമ്മാണം ഉടൻ എന്ന് മന്ത്രി

രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ചെറിയ കാലളവിലേയ്ക്ക് വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍. ഓണ്‍ ദി സ്‌പോട്ട് ഫൈന്‍ അടക്കമുള്ളവ ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019-ല്‍ സമാനമായ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് കാര്യക്ഷമമല്ലെന്ന തോന്നലില്‍ നിന്നാണ് പ്രത്യേക നിയമം ഉണ്ടാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

അതേസമയം കൃത്യമായ പ്ലാനിങ് പെര്‍മിഷനോ, മറ്റ് അനുമതികളോ കൂടാതെ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥരെയും, Airbnb പോലുള്ള പ്ലാറ്റ്‌ഫോമുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ഈ ആഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. Sinn Fein ആണ് ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കുന്നത്. ഉടമകള്‍ക്ക് ഓണ്‍ ദി സ്‌പോട്ട് പിഴ അടക്കം നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്.

ഇത്തരത്തില്‍ വീടുകള്‍ വാടകയ്ക്ക് നല്‍കണമെങ്കില്‍ Planning and Development Act 2000-ന് അനുസൃതമായിട്ടായിരിക്കണം വീട് നിര്‍മ്മിച്ചത് എന്ന് ഉറപ്പാക്കുന്നതാണ് ബില്‍.

ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും Vacant Property Tax ഏര്‍പ്പെടുത്താന്‍ നീക്കം നടത്തിവരികയാണെന്നും മന്ത്രി ഒബ്രിയന്‍ പറഞ്ഞു. റവന്യൂ, ധനകാര്യ വകുപ്പ് എന്നിവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണ്.

നിയമനിര്‍മ്മാണ സഭയിലെ (Oireachtas) ഒരു അംഗം, താമസിക്കാന്‍ ഹോട്ടല്‍ ലഭിക്കാത്തതിനാല്‍ കാറില്‍ ഒരു രാത്രി ചെലഴവിക്കാന്‍ നിര്‍ബന്ധിതനായ സംഭവം ഗൗരവത്തോടെ കാണുന്നതായും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: