അയർലൻഡിലെ ബിസിനസ്സ് സംരംഭങ്ങളെ സഹായിക്കാൻ പലിശ കുറഞ്ഞ COVID-19 ലോൺ സ്‌കീം അവതരിപ്പിച്ച് സർക്കാർ

ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാകുന്ന (COVID-19 ലോൺ സ്കീം) വായ്പാ പദ്ധതി പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. അയർലൻഡ് ഉപപ്രധാനമന്ത്രിയും എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രിയുമായ ലിയോ വരദ്കർ, കൃഷി, ഭക്ഷ്യ, മറൈൻ മന്ത്രി Charlie McConalogue , ധനകാര്യ മന്ത്രി Paschal Donohoe എന്നിവർ ചേർന്നാണ് COVID-19 ലോൺ സ്കീമിന് പച്ചക്കൊടി കാട്ടിയത്.

COVID-19 ലോൺ സ്കീം (‘CLS’) വഴി കർഷകർ, മത്സ്യത്തൊഴിലാളികൾ, ഭക്ഷ്യ സംരഭങ്ങൾ , ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള SME-കൾക്ക് 25,000 യൂറോ മുതൽ 1,500,000 യൂറോ വരെയുള്ള വായ്പകൾ ലഭിക്കും,സർക്കാർ സഹായത്തോടെയുള്ള വായ്പാ പദ്ധതിയ്ക്ക് 6 വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും.

Strategic Banking Corporation of Ireland (SBCI) വഴിയാണ് ഈ ലോൺ ലഭ്യമാവുക, വായ്പ നൽകുന്ന ബാങ്കുകളെ കുറിച്ചും, അപേക്ഷാ പ്രക്രിയയെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി www.sbci.gov.ie എന്ന SBCI വെബ്‌സൈറ്റ് സന്ദർശിക്കുക.

2022 ജൂൺ അവസാനത്തോടെ COVID-19 ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം (CCGS) അവസാനിക്കാനിരിക്കെയാണ് CLS പദ്ധതിയുമായി ഐറിഷ് സർക്കാർ രംഗത്ത് വന്നത്, COVID-19 ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം 2022 മെയ് വരെ അയർലണ്ടിലെ 10,357 എസ്എംഇകൾക്ക് ലോൺ നൽകി.മൊത്തം 730.2 മില്യൺ യൂറോയാണ് ഇത് വഴി വിപണിയിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: