അവധി ദിനങ്ങൾ ബീച്ചിൽ ചിലവഴിച്ചാലോ?? ഡബ്ലിനിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ ഏതൊക്കെയെന്നറിയാം.

അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന ഇടങ്ങളാണ് കടല്‍ത്തീരങ്ങള്‍. കടല്‍ത്തീരങ്ങളിലെ ഇളം വെയിലേറ്റ് കിടക്കാനും, തിരമാലകളില്‍ കളിക്കാനും, അനുവദനീയമായ ബിച്ചുകളില്‍ ഇറങ്ങി കുളിക്കാനും ഏവരും ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ കഴിയുന്ന ധാരാളം ബീച്ചുകള്‍ ഡബ്ലിനിലുണ്ട്. ഇവയില്‍ ഏറ്റവും മനോഹരമായ ബീച്ചുകള്‍ ഏതൊക്കെയെന്ന് നോക്കാം. ഓര്‍ക്കുക വെള്ളത്തിലിറങ്ങുന്നതും, തിരമാലകളില്‍ കളിക്കുന്നതും, അപകടകരമായ കാര്യങ്ങളാണ്. അത്കൊണ്ട് തന്നെ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുവേണം ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍.

Portrane Beach

Portrane ല്‍ പ്രധാനമായും രണ്ട് ബീച്ചുകളാണ് ഉള്ളത്. Tower Bay എന്നറിയപ്പെടുന്ന ഒരു ചെറു ബീച്ചും, രണ്ട് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന Portrane മെയിന്‍ ബീച്ചും. ഡബ്ലിനിലെ മറ്റു ബീച്ചുകളെ അപേക്ഷിച്ച് Portrane ബീച്ചുകള്‍ ശാന്തമാണ്. വളരെ ചൂടേറിയ ദിനങ്ങളില്‍ പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. Portrane ലെ വലിയ ബീച്ചില്‍ നീണ്ട മണല്‍പ്പരപ്പാണുള്ളത്, അതേസമയം ടവര്‍ ബേ കുടുതല്‍ കല്ലുകള്‍ നിറഞ്ഞ ബീച്ചാണ്.

Seapoint Beach


Blackrock നും Monkstown നും ഇടയില്‍ സ്ഥിതിചെയ്യുന്ന ബീച്ചാണ് ഇത്. ഡബ്ലിന്‍ നഗരത്തില്‍ നിന്നും ഏറെ അകലെയല്ലാത്ത ഈ ബീച്ചില്‍ കടലിലേക്ക് നേരിട്ടിറങ്ങാവുന്ന പടവുകളുണ്ട്. ഡബ്ലിനിലെ ഏറ്റവും മികച്ച സ്വിമ്മിങ് സ്പോട്ട് ആയി കണക്കാക്കുന്ന ഇടമാണ് സീപോയിന്റ് ബീച്ച്. ബീച്ചിന്റെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന Martello Tower ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.

Killiney Beach

ഒരു ഗ്ലാസ് കാപ്പിയുമായി മനോഹരമായ കടല്‍ത്തീരത്തുകൂടെ ഒരു സായാഹ്നനടത്തം ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ ഇടമാണ് Killiney Beach. ഈയടുത്തായി ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച് ബീച്ചാണ് ഇത്. കല്ലുകള്‍ നിറഞ്ഞ കടല്‍ത്തീരമാണെങ്കിലും, അളുകള്‍ നീന്തിത്തുടിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രധാന സ്പോട്ടുകളിലൊന്നാണ് ഇത്. മികച്ച കോഫി ലഭിക്കുന്ന ഒരു കോഫി ട്രക്കും ഈ ബീച്ചിന് സമീപത്തായുണ്ട്.

Portmarnock Beach

സ്വര്‍ണ്ണ നിറത്തിലുള്ള മണല്‍പ്പരപ്പുകള്‍ ഉള്ളത് കൊണ്ട് Velvet Strand’ എന്ന പേരിലാണ് ഈ ബീച്ച് അറിയപ്പെടുന്നത്. അഞ്ച് കിലോമീറ്ററോളമാണ് ഈ ബീച്ചിന്റെ നീളം. Howth Peninsula, Ireland’s Eye എന്നിവിടങ്ങളിലേക്കുള്ള മനോഹരമായ വ്യൂ ഇവിടുത്തെ പ്രത്യേകതയാണ്. നീന്താനായി എത്തുന്നവര്‍ക്കും, കടല്‍ത്തീരങ്ങളില്‍ നടക്കാന്‍ എത്തുന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണിത്.

ഡബ്ലിനില്‍ നിന്നുും DART ലെ അരമണിക്കൂര്‍ യാത്രയിലൂടെയോ, 20 മിനിറ്റ് വാഹനമോടിച്ചുകൊണ്ടും ഇവിടെയത്താം. മികച്ച അടിസ്ഥാനസൌകര്യങ്ങളുള്ള ഈ ബീച്ചില്‍ വേനല്‍ക്കാലത്ത് ലൈഫ് ഗാര്‍ഡിന്റെ സേവനവും ലഭിക്കും. സ്വന്തം വളര്‍ത്തുനായകളെയും ഇവിടേക്ക് കൊണ്ടുവരാവുന്നതാണ്.

Sandycove Beach


Dun Laoghaire ല്‍ നിന്നും കേവലം 20 മിനിറ്റ് മാത്രം നടന്നാല്‍ സൌത്ത് ഡബ്ലിനിലുള്ള ഈ ബീച്ചില്‍ എത്തിച്ചേരാം. പ്രശസ്തമായ Forty Foot ന് സമീപത്താണ് Sandycove Beach സ്ഥിതി ചെയ്യുന്നത്. Ulysses ഓപ്പണിങ് സീനിലുള്ള the awakening mountains ലേക്കുള്ള വ്യൂ ഈ ബീച്ചില്‍ നിന്നും കാണാവുന്നതാണ്. ഡബ്ലിനിലെ ഭൂരിഭാഗം ബീച്ചുകളിലേതിലും പോലെ ഇവിടെയും പാര്‍ക്കിങ് സൌകര്യം വളരെ കുറവാണ്. Windsor Terrace ലോ, Eden Park വാഹനം പാര്‍ക്ക് ചെയ്ത് വേണം ഇങ്ങോട്ടേക്ക് നടന്നെത്താന്‍.

Donabate Beach


2.5 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ബീച്ചാണ് Donabate Beach. വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന ഈ ബീച്ചില്‍ മികച്ച അടിസ്ഥാന സൌകര്യങ്ങളും പാര്‍ക്കിങ് സ്പേസുകളും ഉണ്ട്. തുഴച്ചില്‍ വിനോദമാക്കിയവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സ്പോട്ടണ് ഇത്. സമ്മര്‍സീസണില്‍ ലൈഫ് ഗാര്‍ഡ് സ് ആളുകളുടെ സുരക്ഷയ്ക്കായി ഉണ്ടാവുകയും ചെയ്യും. ബീച്ചിന്റെ തുടക്കഭാഗത്ത് താരതമ്യേന ആഴം കുറവായതിനാല്‍ ഇറങ്ങി കുളിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഇവിടം.

Skerries Beach


ഡബ്ലിനിലെ ഒരു തീരദേശ പട്ടണവും, സീസൈഡ് ഗേറ്റ്‍വേയുമാണ് Skerries. ഡബ്ലിന്‍ നഗരത്തില്‍ നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ ചുരുങ്ങിയത് 45 മിനിറ്റെങ്കിലും വാഹനത്തില്‍ സഞ്ചരിക്കേണ്ടതായി വരും. നഗരത്തിന്റെ ഇരുഭാഗങ്ങളിലും നീണ്ടു കിടക്കുന്ന മണല്‍ നിറഞ്ഞ ബീച്ചുകളാണ് ഇവിടെയുള്ളത്, ജോലിക്ക് ശേഷം ഒന്ന് കടലില്‍ മുങ്ങിക്കുളിക്കാന്‍ തോന്നുകയാണെങ്കില്‍ എന്തുകൊണ്ടും ഉചിതമായ ഇടമാണ് ഇത്. The Springers, The Captains എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രശസ്തമായ സ്പോട്ടുകള്‍.

Malahide Beach

കാണാനും, മണല്‍പ്പരപ്പിലൂടെ നടക്കാനും എന്തുകൊണ്ടും മികച്ച ഒരു സ്പോട്ടാണ് ഇത്. എന്നാല്‍ അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ കടലിലിറങ്ങി കുളിക്കാനുള്ള അനുമതിയില്ല. Donabate Beach ,Ireland’s Eye എന്നിവിടങ്ങളിലേക്കുള്ള വ്യൂ ആണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ഇവിടെ എത്തുന്നവര്‍ക്ക് Malahide Castle, The Marina എന്നിവിടങ്ങളിലും സഞ്ചരിക്കാവുന്നതാണ്.

The Forty Foot


നീന്തിത്തുടിക്കാന്‍ അനുയോജ്യമായ ഡബ്ലിനിലെ ഒരു സ്പോട്ടാണ് The Forty Foot. ഡബ്ലിന്‍ ബേയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ഡബ്ലിന്‍ സിറ്റിയില്‍ നിന്നും 30 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്തിച്ചേരാവുന്നതാണ്. Sandycove beach ന് സമീപത്താണ് The Forty Foot.

Share this news

Leave a Reply

%d bloggers like this: