ഒമിക്രോണിനെതിരെ ഫലപ്രദമായ bivalent vaccine ബൂസ്റ്റർ ഡോസുകളായി നൽകുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് തെളിഞ്ഞ bivalent vaccine ഒക്ടോബര്‍ മുതല്‍ അയര്‍ലന്‍ഡില്‍ ബൂസ്റ്റര്‍ ഡോസുകളായി നല്‍കുമെന്ന് പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് ഹെല്‍ത്ത് മിനിസ്റ്റര്‍ Stephen Donnelly.

പുതിയ വാക്സിന്‍ ഉപയോഗിക്കാമെന്ന National Immunisation Advisory Committee (Niac) യുടെ ശുപാര്‍ശകള്‍ക്ക് ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ Breda Smyth അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.

കോവിഡ് ഒറിജിനല്‍ വൈറസിന്റെയും , ഒമിക്രോണിന്റെയും ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള വാക്സിനുകളാണ് bivalent vaccine. ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അര്‍ഹതയുള്ള അയര്‍ലന്‍ഡിലെ 12 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ വാക്സിന്‍ നല്‍കും. autumn/winter വാക്സിനേഷന്‍ ദൌത്യങ്ങളില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ പോവുന്നത് bivalent vaccine കളാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ പറഞ്ഞു.

പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട bivalent vaccine കളും, നിലവിലുള്ള mRNAവാക്സിനുകളും ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് വാക്സിനുകളും ഫലപ്രദമാണെന്നും ഇനിയും കോവിഡ് വാക്സിന്റെ ഒരു ഡോസ് പോലും സ്വീകരിക്കാത്തവര്‍ അത് പൂര്‍ത്തിയാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

അയര്‍ലന്‍ഡിലെ ഫ്ലൂ വാക്സിന്‍ ക്യാംപെയിനിനൊപ്പം തന്നെ കോവിഡ് bivalent vaccine ക്യാംപെയിനും മുന്നോട്ട് കൊണ്ടുപോവാനാണ് അധിക‍ൃതരുടെ ലക്ഷ്യം. ഫ്ലൂ വാക്സിനും, കോവിഡ് ബൂസ്റ്റര്‍ വാക്സിനുകളും സ്വീകരിക്കാന്‍ അര്‍ഹരായവര്‍ക്ക് അതത് ജിപി മാരില്‍ നിന്നും, ഫാര്‍മസികളില്‍ നിന്നും അത് സ്വീകരിക്കാനുള്ള അവസരമുണ്ടാവും.

Share this news

Leave a Reply

%d bloggers like this: