ശൈത്യകാല കുടിയൊഴിപ്പിക്കൽ നിരോധനത്തിന് അംഗീകാരം നൽകി ഐറിഷ് സർക്കാർ

അയർലൻഡിൽ ശൈത്യകാലത്ത് എവിക്ഷൻ നോട്ടീസ് നൽകി കുടിയൊഴിപ്പിക്കുന്നതിന് താത്കാലിക നിരോധനമേർപ്പെടുത്തിയതായി ഭവന മന്ത്രി Darragh O’Brien സ്ഥിരീകരിച്ചു.

കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിരോധനം ഈ ശൈത്യകാലത്ത് വീണ്ടും നടപ്പിലാക്കണെമെന്ന് പ്രതിപക്ഷ കക്ഷികളിൽ നിന്നടക്കം സമ്മർദ്ദം വർധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ എവിക്ഷൻ നിരോധനം നടപ്പിലാക്കുന്നത്.

ഉടമകളിൽ നിന്നും എവിക്ഷൻ നോട്ടീസ് ലഭിച്ചതിനാൽ ഈ ശൈത്യകാലത്ത് 2,273 വാടകയ്ക്കാർ വീട് ഒഴിയേണ്ടി വരുമെന്ന കണക്ക് പുറത്തുവന്നതിനെ തുടർന്നാണ് , നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയതെന്ന് സർക്കാർ ഭാഷ്യം.

എവിക്ഷൻ നിരോധനം നിലനിൽക്കുമ്പോഴും , വീട്ടുടമകൾക്ക് വാടകക്കാർക്ക് എവിക്ഷൻ നോട്ടീസ് നൽകാം, എന്നാൽ പുതിയ എവിക്ഷൻ നിരോധന നിയമ പ്രകാരം അടുത്ത വർഷം ജൂൺ 18 വീട് ഒഴിയേണ്ടതില്ല,

നിരോധനം അർത്ഥമാക്കുന്നത്, വീട്ടുടമകൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകാമെന്നും എന്നാൽ അടുത്ത വർഷം ഏപ്രിൽ വരെ അത് പ്രാബല്യത്തിൽ വരില്ല എന്നുമാണ്.

കൊടും ശൈത്യകാലത്ത് വാടകക്കാരെ സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു, അതേസമയം പ്രോപ്പർട്ടി ഉടമകളുടെ അവകാശങ്ങളെ പൂർണ്ണമായും മാനിക്കുന്ന തരത്തിലാണ് നിരോധന ബില്ല് നടപ്പിലാക്കുന്നതെന്നും ഭവന വകുപ്പ് മന്ത്രി വ്യക്തമാക്കി.

അതേസമയം എവിക്ഷൻ നിരോധനത്തിനെതിരെ കോടതിയിൽ പോകുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന് ഐറിഷ് പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ ചെയർപേഴ്‌സൺ സൂചിപ്പിച്ചു.

“അമിത നിയന്ത്രണവും നികുതിയും” കാരണം ഭൂവുടമകൾ വാടക വിപണി വിടുകയാണെന്നും ഇതിൽ അസോസിയേഷൻ അംഗങ്ങൾ ആശങ്കയിലാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: