അയർലൻഡിലെ പുതിയ സർവകലാശാല – South East Technological University ക്ക് വാട്ടർഫോർഡിൽ ഔദ്യോഗിക തുടക്കം

അയര്‍ലന്‍ഡിലെ ഏറ്റവും പുതിയ സര്‍വ്വകലാശാലയായ South East Technological University (SETU) നാടിന് സമര്‍പ്പിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ്. തിങ്കളാഴ്ച വാട്ടര്‍ഫോര്‍ഡില്‍ നടന്ന ചടങ്ങിലാണ് സര്‍വ്വകലാശാലയ്ക്ക് മന്ത്രി ഔദ്യോഗികമായി തുടക്കം കുറിച്ചത്.

Carlow, Waterford, Wexford എന്നിവിടങ്ങളിലാണ് സര്‍വ്വകലാശാലയുടെ പ്രധാന ക്യാംപസുകള്‍ സ്ഥിതി ചെയ്യുന്നത്. Kilkenny, Wicklow എന്നിവിടങ്ങളിലും സര്‍വ്വകലാശാലയുടെ ക്യാംപസുകളുണ്ട്. 18000 വിദ്യാര്‍ഥികളും, 1500 ലധികം ജീവനക്കാരുമാണ് സര്‍വ്വകലാശാലയ്ക്കുള്ളത്.

Waterford Institute of Technology, IT Carlow എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു SETU സ്ഥാപിതമായത്. ഈ മേഖലയിലെ ആദ്യ സര്‍വ്വകലാശാലയാണ് ഇത്.

Southeast മേഖലയിലാണെങ്കിലും, ദേശീയ-അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാന്‍ South East Technological University ക്ക് കഴിയുമെന്ന് ഔദ്യോഗിക ചടങ്ങില്‍ മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് പറഞ്ഞു. ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്നും, അയര്‍ന്‍ഡിലെ ഏറ്റവും പുതിയ സര്‍വ്വകലാശാലയെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തന്നെ പ്രധാന ഭാഗമാക്കി വളര്‍ത്താനുള്ള പിന്തുണയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Southeast മേഖലയിലെ വിവിധ തലമുറകള്‍ക്ക് പരിവര്‍ത്തനത്തിനുളള അവസരമൊരുക്കാനുള്ള ശേഷി ഈ സര്‍വ്വകലാശാലയ്ക്കുണ്ടെന്ന് SETU പ്രസിഡന്റ് പ്രൊഫസര്‍ Veronica Campbell പറഞ്ഞു. മേഖലയുടെ സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികവുമായുള്ള വികസനം സാധ്യമാക്കാന്‍ സര്‍വ്വകലാശാലയ്ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: