അയർലൻഡിലെ നാലുവയസ്സുകാരിയുടെ മരണം Strep–A ബാധിച്ചെന്ന് സംശയം

അയര്‍ലന്‍ഡില്‍ നാല് വയസ്സുകാരിയുടെ മരണം Strep – A ബാക്ടീരിയ മൂലമെന്ന് സംശയം. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്ന് National Health Protection ഡയറക്ടര്‍ Eamonn O’Moore പറഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട അഞ്ചുവയസ്സുകാരിക്ക് Strep – A ബാധിച്ചിരുന്നതായി സ്ഥിരകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അയര്‍ലന്‍ഡിലെ കുട്ടിയിലും ബാക്ടീരിയ ബാധ ഉണ്ടായേക്കാമെന്ന സംശയമുണര്‍ന്നത്. കൂടുതല്‍ ലബോറട്ടറി പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കുവാന്‍ കഴിയൂ എന്ന് Eamonn O’Moore പറഞ്ഞു.

ഈ വര്‍ഷം ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് അയര്‍ലന്‍ഡില്‍ ആകെ 55 പേരില്‍ മാത്രമേ ഗുരുതരസ്വഭാവമുള്ള Group A Streptococcal disease (iGAS) ബാധ ഉണ്ടായിട്ടുള്ളൂ. രണ്ട് മരണങ്ങള്‍ ഇതുമൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവ രണ്ടും മുതിര്‍ന്നവരായിരുന്നുവെന്ന് Eamonn O’Moore പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ചിരുന്നവരില്‍ 14 പേര്‍ പത്ത് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളായിരുന്നു.

എന്താണ് Strep – A

ചര്‍മ്മത്തിലും, തൊണ്ടയിലും കണ്ടുവരുന്ന ഒരുതരം ബാക്ടീരിയയാണ് Strep – A. ബാക്ടീരിയ ബാധിക്കുന്നവരില്‍ സാധാരണയായി പനി, തൊണ്ടവേദന, സ്കിന്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകിപ്പിച്ചേക്കാം. എന്നാല്‍ ചില സമയങ്ങളില്‍ ബാക്ടീരിയ ബാധമൂലം Group A Streptococcal (iGAS) എന്ന ഗുരുതരരോഗാവസ്ഥയിലേക്കും എത്താം.

കുട്ടികളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയിലെ വേദന, പനി, ടോണ്‍സിലുകളില്‍ തടിപ്പും, വെളുത്ത പാടുകളും, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം, ത്വക്ക് അലര്‍ജി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Share this news

Leave a Reply

%d bloggers like this: