ലെബനോനിൽ യു. എൻ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ; ഐറിഷ് സൈനികൻ കൊല്ലപ്പെട്ടു

ലെബനോണില്‍ യു.എന്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ യു.എന്‍ പീസ്‍കീപ്പിങ് ഫോഴ്സിലെ ഐറിഷ് സൈനികന്‍ കൊല്ലപ്പെട്ടു. ഇരുപത്തിമൂന്നുകാരനായ Donegal സ്വദേശി Private Sean Rooney ആണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ മറ്റു മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

ബുധനാഴ്ച വൈകീട്ട് ബെയ്റൂട്ടിന് 30 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന Sidon ലായിരുന്നു ആക്രമണമുണ്ടായത്. 121st Infantry Battalion ലെ സൈനികരുമായി പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ അക്രമകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നിന്നും രക്ഷപ്പെടാനായുള്ള ശ്രമത്തിനിടെ വാഹനങ്ങള്‍ നിയന്ത്രണം വിട്ടതായും, രണ്ട് തവണ മറിഞ്ഞതായും പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ആക്രമണത്തില്‍ പങ്കില്ലെന്ന വാദവുമായി മേഖലയിലെ ഭീകര-രാഷ്ട്രീയ സംഘടനയായ Hezbollah രംഗത്തെത്തി. പ്രദേശവാസികളും ഐറിഷ് യൂണിറ്റിലെ അംഗങ്ങളും തമ്മിലുള്ള പ്രശ്നമാണ് ഇതെന്നാണ് ഇവരുടെ വാദം.

ഐറിഷ് സൈനികന്റെ മരണത്തില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും, പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സും ആദരാഞ്ജലികള്‍ അറിയിചിട്ടുണ്ട്. ആക്രമണവും, ഐറിഷ് സൈനികന്റെ മരണവും വലിയ ഞെട്ടലുണ്ടാക്കിയതായി ഐറിഷ് ആര്‍മി മേധാവി ലെഫ്റ്റനന്റ് ജനറല്‍ Sean Clancy പറഞ്ഞു. ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, ലെബനോണില്‍ വിന്യസിക്കപ്പെട്ട ഐറിഷ് സൈനികരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: