RTE യുടെ Toy Show The Musical ൽ ശ്രദ്ധേയ കഥാപാത്രമായി അയർലൻഡ് മലയാളി ജിലിയൻ ചാൾസ്

RTE യുടെ മ്യൂസിക്കല്‍ ഷോയായ Toy Show The Musical ല്‍ ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ച് അയര്‍ലന്‍ഡ് മലയാളി ഗിലിയന്‍ ചാള്‍സ്. ഷോയില്‍ ബെറ്റ്സി എന്ന കഥാപാത്രത്തെയാണ് ജിലിയൻ ചാള്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

RTE യുടെ തന്നെ The Late Late Toy Show യെ ആസ്പദമാക്കിക്കൊണ്ട് മികച്ച സംഗീതത്തിന്റെയും, രംഗസജ്ജീകരണത്തിന്റെയും അകമ്പടിയോടെ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ അവതരിപ്പിക്കപ്പെട്ട ഷോയ്ക്ക് ഇതിനകം നല്ല പ്രതികരണമാണ് ആസ്വാദകരില്‍ നിന്നും ലഭിക്കുന്നത്.

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ നൃത്താഞ്ജലി കലോത്സവങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ജിലിയൻ ചാള്‍സ്.

Toy Show The Musical- ല്‍ തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച് കൊണ്ട് അയര്‍ലന്‍ഡിലെ മുഴുവന്‍ മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് ജിലിയൻ.

Share this news

Leave a Reply

%d bloggers like this: