കോവിഡ് കാലത്ത് നിർത്തിവച്ച ഡബ്ലിൻ Airport Hopper സർവ്വീസുകൾ ഇന്നുമുതൽ പുനരാരംഭിക്കുന്നു

ഏകദേശം മൂന്ന് വര്‍ഷക്കാലത്തോളം നിര്‍‍ത്തിവച്ചിരുന്ന Airport Hopper സര്‍വ്വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുന്നു. 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലാണ് ഇന്നുമുതല്‍ വീണ്ടും ആരംഭിക്കുന്നത്.

Maynooth മുതല്‍ ഡബ്ലിന്‍ വിമാനത്താവളം വരെയുള്ള റൂട്ടിലാണ് ഇന്നുമുതല്‍ സര്‍വ്വീസ് ആരംഭിക്കുക. eixlip, Lucan and Liffey Valley എന്നീ റൂട്ടുകളിലൂടെയാണ് സര്‍വ്വീസ്. മുതിര്‍ന്നവര്‍ക്ക് 19.95 യൂറോയാണ് റിട്ടേണ്‍ ടിക്കറ്റ് പ്രൈസ്. വിദ്യാര്‍ഥികള്‍ക്ക് 17.95 യൂറോയും റിട്ടേണ്‍ ടിക്കറ്റ് നിരക്ക് ഈടാക്കും. 18 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൌജന്യമാണ്.

മുന്‍പുണ്ടായിരുന്ന താലയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ജനുവരി മുതലാണ് ആരംഭിക്കുകയെന്ന് Airport Hopper അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: