അയർലൻഡിൽ ജീവിതച്ചിലവ് വർദ്ധനവ് മൂലം ദുരിതമനുഭവിക്കുന്നത് മൂന്നിൽ ഒരു ഭാഗം ആളുകൾ മാത്രമെന്ന് സർവ്വേ ഫലം

ജീവിതച്ചിലവ് വര്‍ദ്ധനവ് സമൂഹത്തിന്റെ എല്ലാ മേഖലയെയും ബാധിച്ചെങ്കിലും ഇതുമൂലം ദുരിതമനുഭവിക്കുന്നത് രാജ്യത്തെ മൂന്നിലൊരു ഭാഗം ആളുകള്‍ മാത്രമാണെന്ന് സര്‍വ്വേഫലം. ആഗോളതലത്തില്‍ തന്നെ നടത്തിയ ഒരു സര്‍വ്വേയുടെ ഭാഗമായാണ് അയര്‍ലന്‍ഡിലും ഇതുസംബന്ധിച്ച കണക്കെടുപ്പ് നടന്നത്.

സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലന്‍ഡില്‍ ജീവിതച്ചിലവ് വര്‍ദ്ധനവ് മൂലം ദുരിതത്തിലായവര്‍ 30 ശതമാനം മാത്രമാണ്. രാജ്യത്തെ 25 ശതമാനം ആളുകളും ജീവിതച്ചിലവ് വര്‍ദ്ധനവിനടയിലും സുഖമായി ജീവിക്കുകയാണെന്നും, 44 ശതമാനം പേരുടെ ജീവിതം വലിയ രീതിയില്‍ സുഖകരമല്ലെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര തലത്തില്‍ ജീവിതച്ചിലവ് വര്‍ദ്ധനവ് മൂലം ഏറ്റവും ദുരിതത്തിലായ ആളുകളുടെ അനുപാതം അര്‍ജന്റീനയിലാണ് കൂടുതല്‍. രാജ്യത്തെ ആകെ ജനങ്ങളുടെ 76 ശതമാനവും ജീവിതച്ചിലവ് വര്‍ദ്ധനവ് മൂലം ദുരിതത്തിലാണ്. അതേസമയം വിയറ്റ്നാമില്‍ ജീവിതച്ചിലവ് വര്‍ദ്ധനവ് മൂലം ദുരിതമനുഭവിക്കുന്നവര്‍ ആകെ ജനസംഖ്യയുടെ വെറും 14 ശതമാനം മാത്രമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നു.

ജീവിതച്ചിലവ് വര്‍ദ്ധനവ് തങ്ങളു‌ടെ ചിലവാക്കല്‍ ശീലങ്ങളില്‍ മാറ്റം വരാന്‍ കാരണമായതായി അയര്‍ലന്‍ഡിലെ 70 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ചിലവുകള്‍ കുറയ്ക്കാന്‍ ഇവര്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം രാജ്യത്തെ 9 ശതമാനം ആളുകള്‍ തങ്ങളുടെ ചിലവാക്കല്‍ രീതികളില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: