സോഷ്യൽ സെക്യൂരിറ്റി എന്തെല്ലാം വകുപ്പുകളിൽ ലഭിക്കാം?

ടാക്സ്, PRSI, USC എന്നിവയാണ്, ഐറിഷ് സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗം. നമ്മൾ എല്ലാവരും ഇത് നന്നായി കൊടുക്കുന്നുണ്ട് താനും. എന്നാലും ഒരു അസുഖമോ, ജോലിയില്ലാത്ത അവസ്ഥയോ ഒക്കെ വന്നാൽ പട്ടിണി കിടക്കാതെ നമുക്ക് ജീവിക്കാൻ ഒരു സപ്പോർട്ട് സോഷ്യൽ വെൽഫെയർ വകുപ്പിൽ നിന്ന് ലഭിക്കുന്നത്, ഈ ഫണ്ടിൽ നിന്ന് എടുത്താണ്.

ഉപകാരം ഉള്ള ചില പേയ്‌മെന്റുകളെ നോക്കാം

സ്റ്റേറ്റ് പെൻഷൻ

നിശ്ചിത PRSI കോണ്ട്രിബൂഷൻസ് കൊടുത്തവർക്ക് ഇപ്പോൾ ഉറപ്പോടെ പറയാം,ഒരു സ്റ്റേറ്റ് പെൻഷൻ , 66 വയസ്സ് കഴിയുമ്പോഴേക്കും കിട്ടും എന്ന്. ഭാവിയിൽ ഇത് നിന്ന് പോയേക്കാം എന്ന അഭ്യൂഹം ഉണ്ടെങ്കിലും, ഒരു പാട് രാഷ്ട്രീയ പ്രത്യാഘാതം സ്റ്റേറ്റ് പെൻഷൻ നിർത്തുന്ന ഭരണ പാർട്ടികൾക്ക് ഉണ്ടാകും. അടുത്ത പത്തു വർഷത്തേക്ക് എന്തായാലും സർക്കാർ ഇതിനു മാറ്റം വരുത്തില്ല.

PRSI കൊടുക്കുന്ന ജോലികൾ ചെയ്യാത്തവർക്ക്കും ഒരു കുറഞ്ഞ സ്റ്റേറ്റ് പെൻഷൻ കിട്ടിയേക്കാം. എങ്കിലും അസ്സെസ്സ്മെന്റ് നേരത്തു, കുടുംബ വരുമാനം (ഭാര്യ, ഭർത്താവ് ഇവർക്കുള്ള വരുമാനം ) കൂടുതലാണെങ്കിൽ അപ്ലിക്കേഷൻ തള്ളി പോകാം.

സ്റ്റേറ്റ് പെൻഷൻ മാത്രം മുന്നിൽ കാണാതെ, ജോലിയിലുള്ള പെൻഷൻ പ്ലാനുകളിൽ കൂടെ ചേരുന്നത് ഭാവിയിൽ ഗുണം ചെയ്യും. സ്വയം ബിസിനസ് ചെയ്യുന്നവരും ടാക്സി മുതലായ സെൽഫ് എംപ്ലോയ്‌ഡ്‌ മാര്ഗങ്ങള് ചെയ്യുന്നവരും മിനിമം PRSI കോണ്ട്രിബൂഷനെ പറ്റി, അക്കൗണ്ടന്റിനോട് ചോദിച്ചു ഉറപ്പു വരുത്തണം.അത് പോലെ ഒരു സെല്ഫ് എംപ്ലോയ്‌ഡ്‌ പെൻഷൻ പ്ലാനിനു വേണ്ടി നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസർ മൂലം ഏർപ്പെടുത്താം.

വാൽ കഷണം: PRSI കോണ്ട്രിബൂഷൻസ് കുറഞ്ഞത് കൊണ്ട് മാത്രം, സ്റ്റേറ്റ് പെൻഷൻ നിഷേധിക്കപ്പെട്ട കുറച്ചു പേരെ ഈയിടെ പരിചയപ്പെട്ടിരുന്നു

ഇൽനെസ്സ് ബെനിഫിറ്റ്

ആഴ്ചയിൽ 220 യൂറോ വരെ സർക്കാർ തരും. ഈ ബെനഫിറ്റ് കിട്ടുന്ന മാക്സിമം പീരീഡ് രണ്ടു വർഷത്തേക്കാണ്. അതിനു ശേഷവും അസുഖമാണെങ്കിൽ ഡോക്ടർ വഴി ഇത് ഡിസബിലിറ്റി ബെനഫിറ്റ് ആക്കി മാറ്റാവുന്നതാണ്. ഇവിടെയും, നേരത്തെ ജോലിയിൽ ഉള്ളപ്പോൾ കൊടുത്ത PRSI പേയ്‌മെന്റുകൾ കണക്കിൽ എടുക്കും.

നല്ലൊരു പേയ്‌മെന്റിൽ നിന്ന് അസുഖം കാരണം സോഷ്യൽ വെൽഫയർ വാങ്ങേണ്ടി വന്നാൽ, വരുന്ന സാമ്പത്തിക പ്രത്യഘാതങ്ങൾ വലുതാണ്. ആയതിലേക്കായി ഒരു ഇൻകം പ്രൊട്ടക്ഷൻ പോളിസിയുടെ പ്രധാന്യം പ്രത്യേകം ഓർമപ്പെടുത്തുന്നു. ഇൻകം പ്രൊട്ടക്ഷൻ പോളിസി എത്ര യൂറോ എന്നറിയാൻ ലിങ്കിൽ അമർത്തിയാൽ മതി. Income Protection Policy Quote

ജോബ്‌ സീക്കർ ബെനഫിറ്റ്

ജോലിയിൽ നിന്ന് രാജി നേടുകയോ അഥവാ ജോലി പോകുകയോ ചെയ്താൽ അടുത്ത ജോലിയിൽ കയറുന്ന ഇടവേള വരേ ഒരു സപ്പോർട്ട് ആണ് സോഷ്യൽ വെൽഫെയർ ഈ പേയ്‌മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബെനിഫിറ്റ് കുറെ അധികം നാളേക്ക് വേണ്ടി വരുകയാണെങ്കിൽ (9 മാസത്തിലധികം), സോഷ്യൽ വെൽഫെയർ ഒരു ഇൻകം അസ്സെസ്സ്മെന്റ് നടത്തുകയും, പിന്നീട് ജോബ് സീക്കർ അലവൻസ് എന്ന പേരിൽ തരുകയും ചെയ്യുന്നു. അലവൻസ് ആയി കിട്ടുക അത്ര എളുപ്പം അല്ല. പ്രത്യേകിച്ച് ഒരാൾക്കെങ്കിലും എന്തായാലും ജോലി ഉള്ള മലയാളി ഫാമിലികളിൽ.

Widowers /Widows പെൻഷൻ

പെൻഷൻ എന്ന വിളിപ്പേരുണ്ടെങ്കിലും ഇത് ജോലിയുള്ളവർക്കും ലഭ്യം ആണ്. ഭാര്യ /ഭർത്താവ് മരണപ്പെട്ട ദമ്പതികൾക്കാണ് പ്രായഭേദം ഇല്ലാതെ ഇത് കിട്ടുക. ഇപ്പോഴത്തെ റേറ്റിൽ ഏകദേശം ആയിരം യൂറോ മാസം ഇതിലൂടെ കിട്ടാം. ഇത് വായിച്ചു അയാളെ അല്ലെങ്കിൽ അവളെ തട്ടാം എന്ന് കരുതല്ലേ! ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ അയർലണ്ടിൽ ജീവിക്കുന്നതിന്റെ ഒരു ഗുണ വശം ആണ് ഈ പേയ്‌മെന്റ് .

ചൈൽഡ് ബെനഫിറ്റ്

നമ്മളെല്ലാവർക്കും ഒരു പോലെ, ഒന്നും ഓർക്കാതെ കിട്ടി വരുന്ന ഒരു സോഷ്യൽ വെൽഫെയർ പെയ്‌മെന്റ് ആണല്ലോ ഇത്. കൂടുതൽ പറയേണ്ട കാര്യമില്ല. മാസ അലവൻസ് ഒരു കുട്ടിക്ക് 140 യൂറോ. ഇത് ഒരു യൂണിവേഴ്സൽ പയ്മെന്റ്റ് ആയതിനാൽ വേറെ എലിജിബിലിറ്റി ഒന്നും വേണ്ട. കുട്ടിയുണ്ടായാൽ മാത്രം മതി.

കെയറർസ് അലവൻസ്

അസുഖത്താലോ ഡിസബിലിറ്റി മൂലമോ ഒരാളെ സ്ഥിരമായി നോക്കേണ്ടി വന്നാൽ, അത് ചെയ്യുന്നവർക്ക് സോഷ്യൽ വെൽഫെയർ കൊടുക്കുന്ന തുക ആണിത്. ചെറിയ സമയം വരെ, വേറെ ജോലി (18 മണിക്കൂർ വരെ ) ചെയ്യാൻ അനുവാദം ഉണ്ട്.

പൊതു താല്പര്യം മുൻനിർത്തി എഴുതിയതാണ് ഈ ആർട്ടിക്കിൾ. ഇത് Financial advice എന്ന റെഗുലേറ്റഡ് ആക്ടിവിറ്റി അല്ല എന്നറിയിച്ചു കൊള്ളുന്നു. For more information, please contact Joseph Ritesh QFA RPA SIA, Financial Advisor, Financial Life Dublin.

Share this news

Leave a Reply

%d bloggers like this: