അയർലൻഡിലെ ഉപഭോക്താക്കൾക്ക് ഐറിഷ് IBAN അനുവദിക്കുമെന്ന പ്രഖ്യാപനവുമായി Revolut

രണ്ട് മില്യണോളം വരുന്ന അയര്‍ലന്‍ഡിലെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ ഐറിഷ് IBAN അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനമായ Revolut. കമ്പനിയുടെ യൂറോപ്യന്‍ പതിപ്പായ Revolut Bank UAB യുടെ ബ്രാഞ്ച് അയര്‍ലന്‍ഡിലും ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Revolut ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലിത്വാനിയന്‍ അക്കൗണ്ട് നമ്പറുകളായിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ ഐറിഷ് ഇന്റര്‍നാഷണല്‍ അക്കൗണ്ട് നമ്പറുകള്‍ (IBAN)‍ ഇവര്‍ക്ക് ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ഇതിനകം തന്നെ കമ്പനി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

അയര്‍ലന്‍ഡിലെ Revolut ഉപഭോക്താക്കള്‍ക്ക് ലിത്വാനിയന്‍ അക്കൗണ്ട് നമ്പറുകളായതിനാല്‍ ചില സ്ഥാപനങ്ങളില്‍ നിന്നും വിവേചനം നേരിടുന്നതായുള്ള പരാതികള്‍ നിലവിലുണ്ടായിരുന്നു. ചില കമ്പനികള്‍ മറ്റൊരു രാജ്യത്തുനിന്നുള്ള IBAN സ്വീകരിക്കുന്നതിനും വിമുഖത കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

അയര്‍ലന്‍ഡിലെ പുതിയ ശാഖ തുറക്കാനാവുന്നതില്‍ തങ്ങള്‍ ഏറെ അഭിമാനം കൊള്ളുന്നതായും. രാജ്യത്തെ തങ്ങളുടെ രണ്ട് മില്യണോളം വരുന്ന ഉപഭോക്താക്കള്‍ക്കായി മികച്ച സേവനം ഉറപ്പുവരുത്താന്‍ തങ്ങള്‍ ശ്രമിക്കുമെന്നും കമ്പനിയുടെ യൂറോപ്യന്‍ സി.ഇ.ഓ Joe Heneghan പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: