‘ഫിഫ ദി ബെസ്റ്റ്’ പുരസ്കാരം മെസ്സിക്ക്

കഴിഞ്ഞ സീസണിലെ മികച്ച് ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക്. മെസിയെ രണ്ടാം തവണയാണ് മികച്ച താരമായി ഫിഫ തിരഞ്ഞെടുക്കുന്നത്. ഇതിന് മുന്‍പ് 2019 ലും ഇതേ പുരസ്കാരം മെസിക്ക് ലഭിച്ചിരുന്നു.

ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനവും, പിഎസ് ജിയുടെ ഫ്രഞ്ച് ലീഗ് കിരീടനേട്ടത്തിലെ നിര്‍ണ്ണായക പങ്കുമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ച്.

Share this news

Leave a Reply

%d bloggers like this: