അയർലൻഡിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് പിന്തുണയേറുന്നു ; അഭിപ്രായ വോട്ടെടുപ്പിലെ മുന്നേറ്റം Holly Cairns നേതൃസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ

യുവ വനിതാനേതാവായ Holly Cairns നേതൃത്വം ഏറ്റെടുത്തിന് പിന്നാലെ അഭിപ്രായ വോട്ടെടുപ്പില്‍ കരുത്തുകാട്ടി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. Sunday Independent ന് വേണ്ടി Ireland Thinks poll നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ 9 ശതമാനത്തിലേക്കുയര്‍ന്നു. മുന്‍ പോളിങ്ങ് ഫലത്തേക്കാള്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. അതേസമയം മുന്‍ പോളിങ്ങിനേക്കാള്‍ രണ്ട് ശതമാനം കുറഞ്ഞെങ്കിലും 29 ശതമാനം പിന്തുണയുമായി Sinn Féin തന്നെയാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്.

ബുധനാഴ്ചയായിരുന്നു Holly Cairns പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. മുന്‍ നേതാക്കളായ Catherine Murphy, Róisín Shortall എന്നിവര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. പാര്‍ട്ടി നേതൃത്വം പുതുതലമുറയ്ക്ക് കൈമാറുകയാണ് എന്ന പ്രഖ്യാപനമായിരുന്നു പാര്‍ട്ടി ഇതുവഴി നടത്തിയത്.

വെള്ളിയാഴ്ച നടന്ന അഭിപ്രായ സര്‍വ്വേയില്‍ 1162 പേര്‍ ഭാഗമായതാണ് Ireland Thinks poll നല്‍കുന്ന കണക്കുകള്‍. മുന്‍ അഭിപ്രായ സര്‍വ്വേ ഫലത്തേക്കാള്‍ ഒരു ശതമാനം കുറഞ്ഞ് 21 ശതമാനത്തിന്റെ പിന്തുണയാണ് നിലവില്‍ Fine Gael നുള്ളത്. ഒരു ശതമാനത്തിന്റെ പിന്തുണ വര്‍ദ്ധിപ്പിച്ച Fianna Fáil 19 ശതമാനത്തിലേക്കെത്തി.

Share this news

Leave a Reply

%d bloggers like this: