അയർലൻഡിലെ GP ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം

അയര്‍ലന്‍ഡിലെ General Practitioner മാരുടെ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് ആവശ്യം. Irish College of General Practitioners (ICGP) യും, Association of University Departments of General Practice in Ireland (AUDGPI) യും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ഗാല്‍വേയില്‍ ശനിയാഴ്ച നടന്ന AUDGPI-ICGP സംയുക്ത സമ്മേളനത്തില്‍ വച്ചാണ് ‘Medical Student to General Practitioner- an Urgent Call to Action’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജി.പി കരിയറിലേക്ക് തിരിയുന്നവരുടെ എണ്ണം മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലന്‍ഡില്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ജനറല്‍ പ്രാക്ടീസ് ഒരു കരിയര്‍ ചോയ്സ്‍ എന്ന രീതിയില്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ICGP സ്പെഷ്യലിസ്റ്റ് ട്രെയിനിങ് പ്രോഗ്രാമും, Medical Schools Departments of General Practice ഉം തമ്മില്‍ സഹകരണം ഉറപ്പുവരുത്തുക എന്നതാണ് ഒരു പ്രധാന നിര്‍ദ്ദേശം.

രാജ്യത്തെ ജി.പി ഇന്റേണ്‍ പ്ലേസസ് 50 ല്‍ നിന്നും 200 ആക്കി ഉയര്‍ത്തുക, രാജ്യത്തുടനീളമുള്ള ഓരോ മെഡിക്കൽ സ്കൂൾ ഡിപ്പാർട്ട്മെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ‘ജിപി ഹബ്ബുകൾ’ സ്ഥാപിക്കുക എന്നിവയടക്കം പതിനാലോളം നിര്‍ദ്ദേശങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്.

എല്ലാ മെഡിക്കൽ സ്‌കൂളുകളിലെയും മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ബിരുദ ജനറൽ പ്രാക്ടീസ് പ്ലെയ്‌സ്‌മെന്റുകളുടെ ഹോസ്റ്റിംഗിനെയും ഡെലിവറിയെയും പിന്തുണയ്ക്കുന്ന ഒരു ദേശീയ ഫണ്ടിംഗ് മോഡൽ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പരിപാടിയില്‍ വച്ച് ഗാല്‍െവ സര്‍വ്വകലാശാല മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ Maureen Kelly ആവശ്യപ്പെടുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: