അയർലണ്ടിൽ HCA മാരായി എത്തുന്നവർക്ക് സഹായം വാഗ്ദാനം ചെയത് MNI

അയർലണ്ടിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കുടിയേറിരുന്ന നഴ്സുമാരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന Migrant Nurses Ireland, HCAമാരുടെ ആവശ്യങ്ങൾ നിവേദനമായി സർക്കാരിലേക്ക് നൽകും. അയർലണ്ടിൽ എത്തുന്ന HCA മാരുടെ ഏറെ നാളായുള്ള ആകുലതകൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുമായാണ് MNI മുന്നോട്ട് വന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള HCA മാർ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനം സർക്കാരിന് നൽകുവാൻ ഒരുങ്ങുകയാണ് MNI

അയർലണ്ടിൽ ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റിൽ എത്തുന്ന HCA മാർക്ക് സഹായ വാഗ്ദാനമാണ് ഇതിലൂടെ ലഭിക്കുക. ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റിൽ എത്തുന്ന നഴ്സുമാർക്ക് പങ്കാളിയെ കൊണ്ടുവരുന്നതിനുള്ള അനുമതി ലഭിക്കുവാനും, ക്രിട്ടിക്കൽ സ്കിൽ എംപ്ലോയ്മെന്റ് പെർമിറ്റിൽ എത്തുന്നവ നഴ്സുമാരുടെ പങ്കാളികൾക്ക് ലഭിക്കുന്ന വർക്ക്‌ പെർമിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാക്കുവാനും MNI ആവശ്യപ്പെടും. നഴ്സിംഗ് ഹോമുകളിലും ഹോം കെയറിലും നഴ്സുമാരായി എത്തുന്നവർക്ക് QQI Level 5 കോഴ്സ് പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. ഇത് ഒഴിവാക്കാൻ നിവേദനത്തിൽ ആവശ്യപ്പെടും. നിവേദനം സമർപ്പിക്കുന്നതുന് മുന്നോടിയായി നിങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കുന്നതിനായി MNI ഓൺലൈനായി മീറ്റിംഗ് സംഘടിപ്പിക്കും. ഇതിനായുള്ള zoom മീറ്റിംഗ് ലിങ്ക് ഏവർക്കും ലഭ്യമാക്കും.

അയർലണ്ടിൽ എത്തുന്ന വിദേശ ആരോഗ്യ പ്രവർത്തകർക്ക് മികച്ച സേവനവും സഹായവും നൽകുന്ന MNI ആതുരസേവന മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ആരോഗ്യപ്രവർത്തക്കാരുടെ ഇടയിൽ MNI യുടെ സ്വാധീനം തെളിയിച്ചായായിരുന്നു NMBI ബോർഡ്‌ അംഗമായി Mittu തെരഞ്ഞെടുക്കപ്പെട്ടത്.

HCA ‘s Ireland WhatsApp  ഗ്രൂപ്പിൽ ചേരാൻ 

Open this link to join my WhatsApp Group: https://chat.whatsapp.com/Dw4Mrfs05v0FleT9yYd6OE 

Share this news

Leave a Reply

%d bloggers like this: