ശക്തമായ കാറ്റിന് സാധ്യത ;വിവിധയിടങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ച് Met Éireann

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അയര്‍ലന്‍ഡിലെ വിവിധയിടങ്ങളില്‍ Yellow wind warning പുറപ്പെടുവിച്ച് Met Éireann. Carlow, Dublin, Kildare, Kilkenny, Meath, Wexford, Wicklow, Waterford എന്നീ കൗണ്ടികളില്‍ ഇന്ന് വൈകുന്നേരും മുതല്‍ യെല്ലോ അലര്‍ട്ട് നിലവില്‍ വരും. വൈകീട്ട് 5 ന് ആരംഭിക്കുന്ന യെല്ലൊ വിന്‍ഡ് വാര്‍ണിങ് രാത്രി 9 മണി വരെ തുടരും.

Cork, Kerry, Clare, Limerick, Galway , Mayo എന്നീ കൗണ്ടികളില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ മറ്റൊരു യെല്ലോ വിന്‍ഡ് വാര്‍ണിങ് കൂടെ Met Éireann പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 5 മണി വരെ ഇതു തുടരും.

മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശാനാണ് സാധ്യത. തീരപ്രദേശങ്ങളിലും, ഉയര്‍ന്ന പ്രദേശങ്ങളിലും കാറ്റ് ശക്തമായി വീശും. തീരമേഖലകളില്‍ ശക്തമായതും, ഉയര്‍ന്നതുമായ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: