ജോ ബൈഡൻ ഇന്ന് രാത്രി ബെൽഫാസ്റ്റിലെത്തും ; നാളെ ഉച്ചയോടെ അയർലൻഡിലേക്ക്

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് രാത്രിയോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റിലെത്തും. രാത്രി 9 മണിയോടെ അദ്ദേഹം സഞ്ചരിക്കുന്ന എയര്‍ഫോഴ്സ്-1 വിമാനം ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അദ്ദേഹത്തെ സ്വാഗതം ചെയ്യും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ യു.എസ് പ്രത്യേക സാമ്പത്തിക പ്രതിനിധി ജോസഫ് കെന്നഡി-III എന്നിവരും വൈറ്റ് ഹൌസിലെ നിരവധി ഉദ്യോഗസ്ഥരും ജോ ബൈഡനൊപ്പമുണ്ടാവും.

വിമാനത്താവളത്തില്‍ നിന്നും അദ്ദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ താമസിക്കാനുള്ള ഹോട്ടലിലേക്ക് കൊണ്ടുപോവും. വലിയ സുരക്ഷാ സംവിധാനങ്ങള്‍ ജോ ബൈഡന്‍ സന്ദര്‍ശിക്കുന്ന വഴിയില്‍ ഒരുക്കിയിട്ടുണ്ട്.

ബെല്‍ഫാസ്റ്റില്‍ 350 മില്യണ്‍ യൂറോ ചിലവില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ Ulster സര്‍വ്വകലാശാല ക്യാംപസിന്റെ ഉദ്ഘാടനമാണ് ബുധനാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രധാന പരിപാടി. നോര്‍ത്തേണ്‍ അയര്‍ന്‍ഡിലെ വിവിധ ബിസിനസ് മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും, രാഷ്ട്രീയ, യുവജന സംഘടനകളുടെ പ്രതിനിധികളും ഈ പരിപാടിയില്‍ പങ്കെടുക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഈ പരിപാടിയില്‍ പങ്കെടുത്തേക്കില്ല.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പരിപാടികള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ അദ്ദേഹം റിപബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിലേക്കുള്ള യാത്ര തുടങ്ങും. മൂന്ന് ദിവസം നീളുന്ന പരിപാടികളാണ് അദ്ദഹത്തിന് അയര്‍ലന്‍ഡിലുള്ളത്. ഡബ്ലിന്‍, Louth, Mayo എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ പരിപാടികള്‍. ബുധനാഴ്ച Louth ലും, വ്യാഴാഴ്ച ഡബ്ലിനിലും, അദ്ദേഹത്തിന്റ സന്ദര്‍ശനത്തിന്റെ അവസാനദിനമായ വെള്ളിയാഴ്ച Mayo യിലുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: