കോർക്കിലെ ആശുപത്രികളിൽ അനിയന്ത്രിതമായ തിരക്ക്; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് INMO

കോര്‍ക്ക് നഗരത്തിലെ ആശുപത്രികളില്‍ അനിയന്ത്രിതമായ തരത്തില്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്നുവെന്ന മുന്നറിയിപ്പുമായി Irish Nurses and Midwives Organisation (INMO). നഗരത്തിലെ Cork University Hospital, Mercy University Hospital എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് നിരക്കിലാണ് തിരക്ക് അനുഭവപ്പെടുന്നുതെന്നും, ഇത് പരിഹരിക്കാന്‍ ഉടനടി പദ്ധതി രൂപീകരിക്കണമെന്നും INMO ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 92 പേരാണ് Cork University Hospital-ല്‍ ട്രോളിയില്‍ കാത്തിരുന്ന് ചികിത്സ തേടിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം Mercy Hospital-ല്‍ 40 രോഗികളാണ് ബെഡ്ഡില്ലാതെ വിഷമിച്ചത്. ഇവിടുത്തെ നഴ്‌സുമാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും INMO പറഞ്ഞു.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യമെങ്ങും 613 രോഗികളാണ് ബെഡ്ഡില്ലാതെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.

കോര്‍ക്ക് ഹോസ്പിറ്റലുകളുടെ കാര്യത്തില്‍ HSE ഉടനടി നടപടിയെടുക്കണം, തിരക്ക് കാരണം ശരിയായ രീതിയില്‍ ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നും INMO പറയുന്നു. ലഭ്യമായ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്തണെന്നും INMO കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: