ഡബ്ലിനിലെ തോമസിനെ കാണാതായി ഒരാഴ്ച; കുടുംബം ആശങ്കയിൽ

ഡബ്ലിനില്‍ നിന്നും കാണാായ 49-കാരന് വേണ്ടി തിരച്ചില്‍ തുടര്‍ന്ന് ഗാര്‍ഡ. Howth പ്രദേശത്ത് ഏപ്രില്‍ 16-നാണ് Thomas Flood-നെ അവസാനമായി കണ്ടത്.

5 അടി 2 ഇഞ്ച് ഉയരം, ശരാശരി ശരീരഘടന, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് തോമസിന്റെ പ്രത്യേകതകള്‍.

Grey top, light grey jacket, dark trousers, brown shoes എന്നിവയാണ് കാണാതാകുമ്പോള്‍ തോമസ് ധരിച്ചിരുന്നത്.

Thomas Flood

ഇദ്ദേഹത്തിന്റെ തിരോധാനത്തില്‍ കുടുംബം ആശങ്കയിലാണ്.

Howth Summit കാര്‍ പാര്‍ക്കില്‍ ഏപ്രില്‍ 16-ന് പകല്‍ 12.38 മുതല്‍ 3.39 വരെ തോമസ് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവിടെ വച്ച് കാറിന്റെ ഡാഷ് ക്യാമറയിലോ, നേരിട്ടോ തോമസിനെ കണ്ടിട്ടുള്ളവര്‍ 016668600 എന്ന നമ്പറില്‍ അറിയിക്കണമെന്ന് തോമസിന്റെ കുടുംബം അഭ്യര്‍ത്ഥിക്കുന്നു.

തോമസിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ വിവരം അറിയിക്കുക:
Mountjoy Garda Station on 01 666 8600, the Garda Confidential Line on 1800 666 111.

Share this news

Leave a Reply

%d bloggers like this: