കോർക്കിൽ നിന്നും കാണാതായ 18-കാരനെ ഓർത്ത് കുടുംബം ആശങ്കയിൽ

കോര്‍ക്ക് നഗരത്തില്‍ നിന്നും കാണാതായ 18-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഏപ്രില്‍ 17-ന് കോര്‍ക്ക് സിറ്റിയിലെ വീട്ടില്‍ നിന്നുമാണ് Stephen Cullen എന്ന കൗമാരക്കാരനെ കാണാതാകുന്നത്.

ഏകദേശം 5 അടി 10 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ചുവപ്പ് മുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍.

സ്റ്റീഫനെ ഓര്‍ത്ത് കുടുംബം ആശങ്കയിലാണ്.

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടൻ ബന്ധപ്പെടുക:

Anglesea Street Garda Station on (021) 4522000, the Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: