ക്രാന്തി ഡബ്ലിനിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു;കോർക്കിൽ വ്യാഴാഴ്ച

ക്രാന്തി അയർലൻഡ് 2023-ലെ മെയ്ദിന ആഘോഷങ്ങൾക്ക് ഡബ്ലിനിൽ തുടക്കമായി.മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ “മെയ്ദിന ചരിത്രവും, വർത്തമാനവും” എന്ന വിഷയത്തിൽ സി.പി.ഐ (എം) കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എ.ഐ.സി, യുകെ – അയർലണ്ട് ) സെക്രട്ടറി ഹർസേവ് ബയിൻസ്, യുകെയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ കൈരളിയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ്, ലോക കേരള സഭ അംഗം അഭിലാഷ് തോമസ്, അയർലണ്ടിലെ നഴ്സിംഗ് യൂണിയൻ ആയ മൈഗ്രന്റ് നഴ്സസ് അയർലൻഡ് (MNI) യെ  പ്രതിനിധീകരിച്ചു കമ്മറ്റി അംഗം വിനു നാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

അയർലണ്ടിലെ പ്രവാസി മലയാളികളുടെ സർഗാത്മക രചനകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ക്രാന്തി തയ്യാറാക്കിയ മാഗസിനായ പ്രയാണത്തിന്റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ എം. സ്വരാജ് നിർവഹിച്ചു.

സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന
കലാവിരുന്നിൽ പ്രശസ്ത ഐറിഷ് കലാകാരന്മാർ ഉൾപ്പെടെ ഉള്ളവരുടെ വ്യത്യസ്തങ്ങളായ പ്രകടനങ്ങളും അരങ്ങേറി. ക്രാന്തി സെക്രട്ടറി ഷിനിത്ത് എ കെ സ്വാഗതവും പ്രസിഡന്റ് മനോജ്‌ ഡി മന്നത്ത് നന്ദിയും പറഞ്ഞു.

മെയ് നാലിന് കോർക്കിൽ നടക്കുന്ന മെയ്ദിന പരിപാടിയിലും എം. സ്വരാജ് പങ്കെടുക്കുന്നതാണ്. കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം ആറുമണി മുതൽ ഒൻപത് മണി വരെയാണ് (Rochestown Park Hotel, Douglas -Eircode T12 AK68) അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: