ഡബ്ലിനിലെ വീടുകളിൽ ഗാർഡ റെയ്ഡ്; കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ

താലയില്‍ സംഘടിതകുറ്റകൃത്യം തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ നാല് പേര്‍ പിടിയില്‍. ഡബ്ലിന്‍ 24-ല്‍ ബുധനാഴ്ച രാവിലെ അഞ്ച് വീടുകളില്‍ ഗാര്‍ഡ നടത്തിയ റെയിഡിലാണ് കഞ്ചാവ് കൈവശം വച്ചതിന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അറസ്റ്റിലായത്.

ഇവരില്‍ നിന്നും 10,000 യൂറോ വിലവരുന്ന കഞ്ചാവ്, ഒരു ബിഎംഡബ്ല്യു കാര്‍, 5,000 യൂറോ എന്നിവ പിടിച്ചെടുത്തു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: