അയച്ചു കഴിഞ്ഞ ശേഷം 15 മിനിറ്റ് വരെ മെസേജ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

അയച്ചു കഴിഞ്ഞ മെസേജുകള്‍ 15 മിനിറ്റ് വരെ എഡിറ്റ് ചെയ്യാവുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. വാട്‌സാപ്പ് ഉള്‍പ്പെടുന്ന മെറ്റാ കമ്പനിയുടെ ഉടമയായ മാര്‍ക്ക് സക്കന്‍ബര്‍ഗ് ആണ് ഫേസ്ബുക്കിലൂടെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ആപ്പിളിലെ മെസ്സേജിങ് ആപ്പായ iMessage-ല്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്.

വാട്‌സാപ്പ് ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അയച്ച മെസേജുകളില്‍ തെറ്റുകളോ, മാറ്റങ്ങളോ ഉണ്ടെങ്കില്‍ അടുത്ത 15 മിനിറ്റിനുള്ളിൽ അത് തിരുത്തി അയയ്ക്കാനുള്ള അവസരമാണ് ഈ ഫീച്ചറിലൂടെ ലഭ്യമാകുന്നത്.

ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് അയയ്ക്കുന്ന മെസേജുകളില്‍ ‘edited’ എന്ന ലേബല്‍ ഉണ്ടായിരിക്കും. അതേസമയം എഡിറ്റ് ഹിസ്റ്ററി കാണിക്കുന്നതല്ല എന്നും കമ്പനി വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: