ഷാനൺ എയർപോർട്ടിൽ നിന്നും ചിക്കാഗോയിലേയ്ക്ക് പുതിയ വിമാന സർവീസ്

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും യുഎസിലെ ചിക്കാഗോയിലേയ്ക്ക് പുതിയ വിമാന സര്‍വീസ്. ഇവിടെ നിന്നുള്ള യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന്റെ ടേക്ക് ഓഫ് വെള്ളിയാഴ്ച നടന്നു.

രാവിലെ 9.30-നായിരുന്നു ബോയിങ് 757-200 വിമാനം യാത്രക്കാരുമായി പറന്നുയര്‍ന്നത്.

ചിക്കാഗോയിലെ O’Hare International Airport.-ലേയ്ക്കാണ് ദിവസേന ഈ സീസണില്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുക.

യുഎസിലെ New York, Boston, Newark എന്നിവിടങ്ങളിലേയ്ക്ക് നേരത്തെ തന്നെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദിവസേന സര്‍വീസുകളുണ്ട്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമാനമായി യുഎസിലേയ്ക്ക് പ്രീ-ക്ലിയറന്‍സ് സൗകര്യം ഷാനണ്‍ എയര്‍പോര്‍ട്ടും ചെയ്തുനല്‍കുന്നുണ്ട്. യുഎസില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യുഎസ് പൗരന്മാരെ പോലെ തന്നെ സ്വീകരണം ലഭിക്കാനും, ക്ലിയറന്‍സ് സമയം ലാഭിക്കാനും ഇതുവഴി സാധിക്കും.

ഇയു, യു.കെ, യു.എസ് എന്നിവിടങ്ങളിലുള്ള 11 രാജ്യങ്ങളിലെ 35 സ്ഥലങ്ങളിലേയ്ക്ക് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഈ വര്‍ഷം സര്‍വീസുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: