അയർലണ്ട് മലയാളി ആൻസി കൊടുപ്പുന പോളക്കലിന്റെ പ്രഥമ നോവൽ ‘കേൾക്കാത്ത ചിറകടികൾ’ പുറത്തിറങ്ങി

അയര്‍ലണ്ട് മലയാളിയായ ആന്‍സി കൊടുപ്പുന പോളക്കലിന്റെ ആദ്യ നോവല്‍ ‘കേള്‍ക്കാത്ത ചിറകടികള്‍’ പുറത്തിറങ്ങി. അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിനിടെയുണ്ടായ അനുഭവങ്ങളെ ഭാവനയില്‍ ചാലിച്ച് എഴുതിയിരിക്കുന്ന നോവല്‍, പ്രണയം, കുടുംബന്ധങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചാവിഷയമാക്കുന്നു.

‘അഭൂത പ്രതിഭകള്‍ അരങ്ങ് വാഴുന്ന എഴുത്തിന്റെ തട്ടകത്തില്‍ എന്റെ ചെറിയ ഒരു നോവലുമായി കടന്ന് വരികയാണ്. എഴുത്തിന്റെയോ സാഹിത്യത്തിന്റെയോ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത എന്റെ ആദ്യത്തെ കൃതിയാണ് ‘കേള്‍ക്കാത്ത ചിറകടികള്‍ ‘ എന്ന ഈ നോവല്‍. അയര്‍ലണ്ടിലേയ്ക്കുള്ള ആദ്യകാല കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയിരിക്കുന്ന സംഭവബഹുലമായ ഈ കഥയില്‍ പ്രണയത്തെക്കുറിച്ചും, കുടുംബബന്ധങ്ങളെക്കുറിച്ചും , സിങ്കിള്‍ മദറായുള്ള നായികയുടെ ജീവിതത്തെയുമാണ് വരച്ച് കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്. വളരെ ജീവിതഗന്ധിയായ ഈ നോവല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ ഏവരുടെയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.

സസ്‌നേഹം
ആന്‍സി കൊടുപ്പുന പോളക്കല്‍’ –
പ്രഥമനോവലുമായി ബന്ധപ്പെട്ട് ആന്‍സി കുറിച്ചു.

175 രൂപയാണ് നോവലിന്റെ വില. പ്രസാധകര്‍ ബുക്‌സ് സൊലൂഷന്‍സ്. ഐവിഷന്‍ അയര്‍ലണ്ടിന്റെ കൂടി പിന്തുണയോടെയാണ് നോവല്‍ പുറത്തെത്തിയിരിക്കുന്നത്. www.indulekha.com വെബ്‌സൈറ്റ് വഴി നോവല്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: