ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നഴ്‌സുമാർ അയർലണ്ടിലെ അഭിരുചി പരീക്ഷയിൽ പരാജയപ്പെടുന്നു; പരീക്ഷയ്ക്ക് മുന്നോടിയായി ട്രെയിനിങ് നൽകണമെന്ന് ആവശ്യം

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്കായി എത്തുന്ന വിദേശികള്‍ അഭിരുചി പരീക്ഷയില്‍ (Aptitude Test) പരാജയപ്പെടുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി പരാതി. ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടി എത്തുന്ന നഴ്‌സുമാര്‍, അഭിരുചി പരീക്ഷ പാസായാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. 2,800 യൂറോ അടച്ച് എഴുതുന്ന ഈ പരീക്ഷ പരാജയപ്പെട്ടാല്‍ പക്ഷേ പണം തിരികെ ലഭിക്കുകയില്ല. ഒപ്പം ജോലി ലഭിക്കാതെ പോകുകയും ചെയ്യും. ജോലി ലഭിക്കണമെങ്കില്‍ വീണ്ടും 2,800 യൂറോ അടച്ച് പരീക്ഷയെഴുതി പാസാവണം.

സാധാരണക്കാരായ നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാണ് ഇതുമൂലം വരുന്നതെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. വിസയ്ക്കും വിമാന ടിക്കറ്റിനും മറ്റുമായി ചെലവാക്കുന്ന വലിയ തുകയ്ക്ക് പുറമെയാണ് ഇത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആശുപത്രികളില്‍ വര്‍ഷങ്ങളുടെ ജോലിപരിചയമുള്ളവരാണ് പലപ്പോഴും പരീക്ഷയില്‍ പരാജയപ്പെടുന്നത് കാരണം ജോലി ലഭിക്കാതെ തിരികെ പോകേണ്ടിവരുന്നത്. ചിലരാകട്ടെ അഭിരുചി പരീക്ഷ പരാജയപ്പെടുന്നതോടെ നഴ്‌സിങ് യോഗ്യത ഉണ്ടായിട്ടും ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റും മറ്റുമായി ജോലി നോക്കി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയുമാണ്.

അയര്‍ലണ്ടിലെ പ്രിസ്‌ക്രിപ്ഷന്‍ അടക്കമുള്ള രീതികള്‍ കൃത്യമായി മനസിലാകാത്തതാണ് ഇവര്‍ പലപ്പോഴും പരീക്ഷയില്‍ പരാജയപ്പെടാന്‍ കാരണമാകുന്നത്. ഓണ്‍ലൈന്‍ വഴി അറിവ് നേടിയാണ് ഇവര്‍ ടെസ്റ്റിന് എത്തുന്നത്. 10 മിനിറ്റില്‍ 14 സ്‌റ്റേഷനുകളിലായി നടക്കുന്ന വിവിധ കാര്യങ്ങളുടെ പരീക്ഷില്‍ വിജയിച്ചാലാണ് ജോലി ലഭിക്കുക.

രാജ്യത്ത് നഴ്‌സുമാരുടെ കുറവ് ഉണ്ടെന്ന സത്യം നിലനില്‍ക്കെയാണ് നഴ്‌സുമാര്‍ക്ക് സഹായകമാകുന്ന രീതിയില്‍ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് വിമര്‍ശനമുയരുന്നത്. യു.കെയിലേതിന് സമാനമായി ഇവിടെയെത്തുന്ന വിദേശ നഴ്‌സുമാര്‍ക്ക് അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി ട്രെയിനിങ് നല്‍കണമെന്ന് നഴ്‌സുമാര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് ഇവിടുത്തെ രീതികള്‍ മനസിലാക്കാനും, പുതിയ രാജ്യത്തെ സാഹചര്യവും, സംസ്‌കാരവുമായി പൊരുത്തപ്പെടാനും സഹായകമാകും.

അതേസമയം അയര്‍ലണ്ടില്‍ നഴ്‌സായി ജോലി ചെയ്യണമെങ്കില്‍ NMBI-യില്‍ പൂര്‍ണ്ണമായും രജിസ്റ്റര്‍ ചെയ്യണമെന്ന് HSE വ്യക്തമാക്കുന്നു. ഇതിനായി അഭിരുചി പരീക്ഷ പാസാകണം. Royal College of Surgeons ആണ് അഭിരുചി പരീക്ഷ നടത്തുന്നതെന്നും, പരീക്ഷയ്ക്ക് എത്തരത്തില്‍ തയ്യാറെടുക്കണമെന്ന് അവരുടെ വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാമെന്നും HSE പറയുന്നു.

അയര്‍ലണ്ടില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ധാരാളം പേര്‍ മുന്‍ വര്‍ഷങ്ങളിലായി ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേയ്ക്ക് ജോലി തേടി പോയതോടെ ഇവിടെ നഴ്‌സുമാര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുകയാണ്. ഇന്ത്യ, ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങളെയാണ് ഈ ഒഴിവ് നികത്താനായി അയര്‍ലണ്ട് ആശ്രയിക്കുന്നത്. നിലവില്‍ 12,000-ല്‍ അധികം ഇന്ത്യന്‍ നഴ്‌സുമാര്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നു. ഏറ്റവുമധികം വിദേശ നഴ്‌സുമാര്‍ അയര്‍ലണ്ടിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതും ഇന്ത്യയില്‍ നിന്നു തന്നെയാണ്.

അയര്‍ലണ്ടില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അുഭവിക്കുന്നവരെ സഹായിക്കാനായി വിവിധ സംഘടനകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ബന്ധപ്പെടാനുള്ള നമ്പറുകള്‍ ചുവടെ:

  • Samaritans – 116 123 or email jo@samaritans.ie
  • Pieta House – 1800 247 247 or email mary@pieta.ie (suicide, self-harm)
  • Aware – 1800 80 48 48 (depression, anxiety)
  • Teen-Line Ireland – 1800 833 634 (for ages 13 to 18)
  • Childline – 1800 66 66 66 (for under 18s)
  • SpunOut – 01 675 3554 or email hello@spunout.ie

കടപ്പാട്: The Journal.ie, റിപ്പോര്‍ട്ടര്‍: Eimer McAuley

Share this news

Leave a Reply

%d bloggers like this: