ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ ആഡംസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ഓ ഐ സീ സീ അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ച യോഗം, സാൻജോ മുളവരിക്കലിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.
തങ്ങളുടെ വ്യക്തി ജീവിതത്തിലും, രാഷ്ട്രീയ ജീവിതത്തിലും ഉമ്മൻ ചാണ്ടിയുമായുള്ള നിരന്തര സമ്പർക്കത്തിന്റെ മധുരസ്മരണകൾ പരസ്പരം പങ്കുവച്ച യോഗത്തിൽ റോയ് കുഞ്ചലകാട് (കേരള ഹൗസ്), രാജു കുന്നക്കാട് (പ്രവാസി കേരള കോൺഗ്രസ് ), മനോജ് ഡി മന്നത് (ക്രാന്തി), ഫവാസ് മാടശേരി (കെ എം സീ സീ), ജോജി എബ്രഹാം, സുനിൽ ഫിലിപ്പ്, റോയ് പേരയിൽ, സിന്ധു മേനോൻ, വിനു കളത്തിൽ, സുബിൻ ഫിലിപ്പ്, ജോസ് കൊല്ലങ്കോട്, സോബിൻ വടക്കേൽ, തോമസ് ലൂക്കൻ, ബെന്നി ജോസഫ്, ലിജു ജോസഫ്, വൈശാഖ് ബ്യൂമൗണ്ട്, നിതിൻ ജോർജ്, മാത്യൂ തുടങ്ങിയവർ സംസാരിച്ചു. ഓ ഐ സീ സീ ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽപറമ്പിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.














