അയർലണ്ടിൽ ദിവസേന 1 മില്യൺ യൂറോ ലാഭമുണ്ടാക്കി Penney’s

അയര്‍ലണ്ടിലെ Penney’s സ്‌റ്റോര്‍ ഉടമകളായ Primark Ltd, കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ലാഭം 394.22 മില്യണ്‍ യൂറോ. 2022 സെപ്റ്റംബര്‍ 17 വരെയുള്ള 52 ആഴ്ചകളിലെ കണക്ക് പ്രകാരം 693.07 മില്യണ്‍ യൂറോ ആണ് അയര്‍ലണ്ടില്‍ കമ്പനിയുണ്ടാക്കിയ വരുമാനം. ഇതില്‍ നിന്നും ടാക്‌സ് അടക്കമുള്ള ലാഭവിഹിതമാണ് 394.22 മില്യണ്‍ യൂറോ. 52.4 മില്യണ്‍ ടാക്‌സ് അടച്ച ശേഷം 341 മില്യണ്‍ യൂറോ വരും Primark Ltd-ന്റെ ലാഭം.

2021-നെ അപേക്ഷിച്ച് Primark Ltd-ന്റെ വരുമാനം 44% കുതിച്ചുയര്‍ന്നു. അതായത് ഒരു ദിവസം ശരാശരി 1 മില്യണ്‍ യൂറോയിലധികം വീതമാണ് Penney’s വഴി കമ്പനിക്ക് ലഭിച്ചത്. കോവിഡിന് ശേഷം കൂടുതല്‍ ആളുകള്‍ ഷോപ്പിങ്ങിനെത്തിയതാണ് കമ്പനിക്ക് നേട്ടമായത്.

1969-ല്‍ ഡബ്ലിനിലാണ് Penney’s എന്ന പേരില്‍ Primark Ltd ആദ്യ സ്‌റ്റോര്‍ തുറക്കുന്നത്. നിലവില്‍ അയര്‍ലണ്ടിലും പുറത്തുമായി 400 സ്‌റ്റോറുകളാണ് കമ്പനിക്ക് ഉള്ളത്. 2026-ഓടെ ഇവയുടെ എണ്ണം 530 ആയി വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അയര്‍ലണ്ടില്‍ അടുത്ത ഒമ്പത് വര്‍ഷത്തിനിടെ 700 പേര്‍ക്ക് ജോലി നല്‍കുമെന്നും Primark Ltd അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: