അയർലണ്ടിൽ ദിവസേന 1 മില്യൺ യൂറോ ലാഭമുണ്ടാക്കി Penney’s

അയര്‍ലണ്ടിലെ Penney’s സ്‌റ്റോര്‍ ഉടമകളായ Primark Ltd, കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ലാഭം 394.22 മില്യണ്‍ യൂറോ. 2022 സെപ്റ്റംബര്‍ 17 വരെയുള്ള 52 ആഴ്ചകളിലെ കണക്ക് പ്രകാരം 693.07 മില്യണ്‍ യൂറോ ആണ് അയര്‍ലണ്ടില്‍ കമ്പനിയുണ്ടാക്കിയ വരുമാനം. ഇതില്‍ നിന്നും ടാക്‌സ് അടക്കമുള്ള ലാഭവിഹിതമാണ് 394.22 മില്യണ്‍ യൂറോ. 52.4 മില്യണ്‍ ടാക്‌സ് അടച്ച ശേഷം 341 മില്യണ്‍ യൂറോ വരും Primark Ltd-ന്റെ ലാഭം. 2021-നെ അപേക്ഷിച്ച് Primark Ltd-ന്റെ വരുമാനം 44% കുതിച്ചുയര്‍ന്നു. … Read more

അയർലണ്ടിൽ 700 പേർക്ക് കൂടി ജോലി നൽകാൻ റീട്ടെയിൽ സ്റ്റോറായ Penneys

അയര്‍ലണ്ടില്‍ 700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറായ Penneys. രാജ്യത്തെ സ്‌റ്റോറുകളില്‍ 250 മില്യണ്‍ യൂറോ ചെലവഴിച്ച് നടത്തുന്ന വികസന-നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 700 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുക. ഒപ്പം Tallaght-യിലെ The Square-ല്‍ പുതിയ സ്റ്റോറും നിര്‍മ്മിക്കും. 300 പേര്‍ക്ക് ഈ പുതിയ സ്റ്റോറിലാകും ജോലി നല്‍കുക. 100 പേര്‍ക്ക് കമ്പനിയുടെ ഡബ്ലിനിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാും ജോലി നല്‍കും. ബാക്കി തൊഴിലസവരങ്ങള്‍ രാജ്യമെമ്പാടുമുള്ള മറ്റ് Penneys സ്റ്റോറുകളിലായിരിക്കും. കോര്‍ക്ക് സിറ്റിയിലെ Patrick Street store, … Read more

പഴയ വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്യുന്ന വിപ്ലവകരമായ പദ്ധതിയുമായി Penneys; നിങ്ങളുടെ പ്രിയ വസ്ത്രങ്ങൾ ഇനി കാലത്തെ അതിജീവിക്കും

അയര്‍ലണ്ടില്‍ വിപ്ലവകരമായ പദ്ധതിയുമായി വസ്ത്രവ്യാപാരസ്ഥാപനം Penneys. ജനങ്ങള്‍ക്ക് തങ്ങളുടെ പഴയ വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യാനായി സൗകര്യമൊരുക്കുന്ന പദ്ധതി ഒരുപക്ഷേ അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാകും. ‘Textile Takeback ‘ എന്ന പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം ഇനി പഴയതും, പയോഗിച്ചതുമായ വസ്ത്രങ്ങള്‍ ഏത് Penneys സ്‌റ്റോറിലും നല്‍കാം. ഏത് ബ്രാന്‍ഡ് വസ്ത്രവും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒപ്പം കീറിയതോ, നിറമങ്ങിയതോടെ ആയവും സ്വീകരിക്കും. ഇതിനായി ഓരോ സ്‌റ്റോറിലും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് പുറമെ ചെരിപ്പുകള്‍, ബാഗുകള്‍, ടവലുകള്‍, … Read more