വിലക്കയറ്റം താങ്ങാൻ വയ്യ; കോർക്കിലെ Wild Goose റസ്റ്ററന്റ് അടച്ചുപൂട്ടുന്നു

കോര്‍ക്കുകാരുടെ പ്രിയപ്പെട്ട റസ്റ്ററന്റായ Wild Goose അടച്ചുപൂട്ടുന്നു. 22 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് Mallow-യില്‍ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതായി സഹോദരങ്ങളായ ഉടമകള്‍ Jim O’Connell-ഉം, Noel O’Connell-ഉം വ്യക്തമാക്കിയിരിക്കുന്നത്.

VAT തുക കൂട്ടിയത് ചെലവ് കൂടാന്‍ കാരണമായെന്നും, സാധനങ്ങളുടെ വിലക്കയറ്റം താങ്ങാവുന്നതിലധികമാണെന്നും ഇവര്‍ പറയുന്നു. പിടിച്ചുനില്‍ക്കണമെങ്കില്‍ ഭക്ഷണത്തിന് വിലകൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ വെന്നും സമൂഹമാധ്യമത്തല്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയ ഇവര്‍, അങ്ങനെ വന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് അമിതഭാരമാകുമെന്നും, അതൊഴിവാക്കാനാണ് അടച്ചുപൂട്ടലെന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയെത്തുടര്‍ന്ന് വിലക്കയറ്റം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, അല്ലാത്തപക്ഷം നിരവധി അടച്ചുപൂട്ടലുകളില്‍ ആദ്യത്തേതായിരിക്കും ഇതെന്നും കൗണ്‍സിലറായ Ken O’Flynn പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: