ഡബ്ലിനിൽ വെടിവെപ്പ്; 32-കാരൻ ആശുപത്രിയിൽ

ഡബ്ലിനിലെ Kimmage പ്രദേശത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ 32-കാരന് പരിക്ക്. ഇദ്ദേഹം നിലവില്‍ St James Hospital-ല്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഗാര്‍ഡ അറിയിച്ചു.

Kimmage-ലെ St Martin’s Park-ല്‍ വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കില്ല.

അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഈ വഴി വ്യാഴാഴ്ച രാത്രി 7-നും 9.30-നും ഇടയില്‍ കാറിലോ മറ്റോ പോയവര്‍ ഡാഷ് ക്യാമറ ദൃശ്യം കൈമാറിയാലും മതി. വിവരങ്ങള്‍ രഹസ്യമായിരിക്കും.

Crumlin Garda Station on 01 666 6200
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: