ബോംബ് വച്ചെന്ന് സംശയം; ഈഫൽ ടവർ ഒഴിപ്പിച്ചു

ഫ്രാന്‍സിലെ പാരിസിലുള്ള പ്രശസ്തമായ ഈഫല്‍ ടവര്‍ സുരക്ഷാഭീഷണിയെത്തുടര്‍ന്ന് ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ ഈഫല്‍ ടവറില്‍ അസാധാരണമായ നടപടി നടന്നത്.

ടവറിലെ മൂന്ന് നിലകളും, ഇതിലൊന്നിലെ റസ്റ്ററന്റും അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നാണ് പൊലീസ് ആളുകളെ ഒഴിപ്പിച്ചത്. പൊലീസിനൊപ്പം ബോബ് നിര്‍വീര്യമാക്കുന്നതിനുള്ള വിദഗ്ദ്ധരും എത്തിയിരുന്നു. അതേസമയം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

ലോകസഞ്ചാരികളുടെ ഇഷ്ടനഗരമായ പാരിസിലെ ചരിത്രസ്മാരകമാണ് 1887-ല്‍ പണികഴിപ്പിച്ച ഈഫല്‍ ടവര്‍. കഴിഞ്ഞ വര്‍ഷം 6.2 ദശലക്ഷം പേരാണ് ടവര്‍ കാണാനെത്തിയത്.

Share this news

Leave a Reply

%d bloggers like this: