മലയാളത്തിന്റെ മഹോത്സവമായ DIMA ഓണം-2023ആഘോഷിക്കാന്‍ ഡോനെഗൽ മലയാളികളൊരുങ്ങി

കഴിഞ്ഞ പതിനാല്  വര്‍ഷക്കാലമായി ഡോനെഗലിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഡോനെഗൽ  ഇന്ത്യൻ മലയാളി  അസോസിയേഷന്‍ (DIMA) ഓണാഘോഷം, സെപ്റ്റംബര്‍ 17-ന്  വർണ്ണാഭമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. 

ഡോനെഗൽ മലയാളികളുടെ അഭിമാനവും,  മലയാളികളുടെ സംഘടനയുമായ ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (DIMA) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബര്‍ 17-ആം തീയതി രാവിലെ 10 മണിക്ക്  Aura Leisure Centre, Letterkenny, F92 TP6C -യിലെ  ഓഡിറ്റോറിയത്തില്‍ തിരശീല ഉയരും.

സെപ്റ്റംബര്‍ 17-ലെ ഓണാഘോഷ പരിപാടിയിൽ  അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പായ റോയൽ കാറ്ററേഴ്സിന്റെ പപ്പടവും പഴവും പായസവും ചേര്‍ത്തു വിഭവസമൃദ്ധവും തനത് ഓണസദ്യക്കൊപ്പം  ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളവുമൊരുക്കി,  മാവേലിയുടെ എഴുന്നള്ളത്തിനായി കാത്തിരിക്കും. കഴിഞ്ഞ പതിനാല് വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഡോനെഗലിന്റെ  സ്വന്തം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ആകര്‍ഷകങ്ങളായ നിരവധി കലാ പരിപാടിൾ ഡോനഗലിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

ജാതി- മത -വര്‍ണ- സംഘടനാ വ്യത്യാസമില്ലാതെ എല്ലാ ഡോനെഗൽ  മലയാളികളെയും ഡിമയുടെ ഓണാഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ  ഓണാഘോഷം ഡോനെഗലിലെ  ഏറ്റവും വലിയ മലയാളി സംഗമവേദിയാണ്. പരിപാടിയുടെ സ്‌പോണ്‍സേഴ്‌സാകാന്‍ താല്‍പര്യമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി donegalmalayalees@gmail.com  ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: