അമിതവണ്ണവും വയറില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പും ഇന്ന്‍ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശനമാണ്. ആരോഗ്യത്തിന് വളരെയധികം ദോഷകരമായ “വിസരല്‍ കൊഴുപ്പ്” എന്ന ഈ കൊഴുപ്പ് കരള്‍,ആമാശയം,കുടല്‍ എന്നിവയുടെ ആരോഗ്യത്തെയും ബാധിക്കുന്നതായി വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയ സംബന്ധ രോഗങ്ങള്‍, ടൈപ്പ്2 പ്രമേഹം, കരള്‍ രോഗം, കാന്‍സര്‍, തുടങ്ങിയവ ഉണ്ടാകുന്നതിനും ബെല്ലി ഫാറ്റ് ഒരു കാരണമാകുന്നു. എന്നാല്‍ ചില പഴങ്ങള്‍ ഇത്തരം കൊഴുപ്പിനെ കുറക്കാന്‍ നമ്മെ സഹായിക്കുമെന്ന്‍ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
1. ആപ്പിള്‍
ആപ്പിളില്‍ ഉള്ള നാരുകളും പെക്റ്റിനും അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും, ആപ്പിളില്‍ കലോറിയും പഞ്ചസാരയും കുറവായതിനാല്‍ ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു.
2. പീച്ച്
ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ് പീച്ച്, അതിനാല്‍ തന്നെ ഈ ഫൈബര്‍ ദഹനത്തിനും ശോധനക്കും വളരെ നല്ലതാണ്. കലോറി വളരെ കുറവുള്ള ഈ പഴം നമ്മുടെ മേറ്റബോളിസത്തെ സഹായിക്കുകയും ശരീരഭാരം കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.
3. പേരക്ക
ഗ്ലൈസീമിക്ക് ഇന്ഡക്സ് വളരെ കുറഞ്ഞ ഒന്നാണ് പേരക്ക, പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും,ശരീരഭാരം കുറക്കുന്നതിനും ഇത് നമ്മെ സഹായിക്കുന്നു.
4. കൈതച്ചക്ക
ശരീരഭാരം കുറയുന്നതിന് സഹായിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് പൈനാപ്പിള്‍. ഇതില്‍ അടങ്ങിയിട്ടുള്ള ബ്രോമെലൈന്‍ എന്ന എന്‍സൈം വയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള പ്രോട്ടീനുകളെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സഹായിക്കുന്നു.
5. സ്ട്രോബറി
സ്ട്രോബരിയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനത്തെ നിയന്ത്രിക്കുക വഴി വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല ഫൈബര്‍ രക്തത്തെ പഞ്ചസാര ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, ഇതുവഴി ടൈപ്പ്2 പ്രമേഹത്തെ നിയന്ത്രിക്കാനും സ്ട്രോബറി സഹായിക്കുന്നു.
6. കിവി
കിവിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് ആക്റ്റിനിഡയിന്‍ എന്ന എന്‍സൈം, പ്രോട്ടീനുകളുടെ ദഹനത്തിനും ശരീരഭാരംകുറയുന്നതിനും ഇത് നമ്മെ സഹായിക്കുന്നു.