അയർലണ്ടിൽ പുതുതായി വാടകയ്‌ക്കെത്തുന്നവർ നൽകേണ്ടത് ശരാശരി 1,544 യൂറോ; ഒരു വർഷത്തിനിനിടെ 9% വർദ്ധന

അയര്‍ലണ്ടില്‍ പുതുതായി താമസത്തിന് കെട്ടിടം വാടകയ്‌ക്കെടുക്കുന്നവര്‍ ശരാശരി നല്‍കുന്നമാസവാടക 1,544 യൂറോ. The Residential Tenancies Board (RTB) പുറത്തുവിട്ട 2023 ആദ്യ പാദത്തിലെ (ജനുവരി-മാര്‍ച്ച്) Rent Index report പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9% അധികമാണിത്.

നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നല്‍കുന്ന പ്രതിമാസ വാടക ഈ കണക്കില്‍ ഉള്‍പ്പെടില്ല. നിലവിലെ കെട്ടിടങ്ങളില്‍ താമസത്തിനെത്തുന്ന പുതിയ വാടകക്കാര്‍, പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ താമസത്തിന് എത്തുന്ന വാടകക്കാര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാടകയ്ക്ക് നല്‍കിയിട്ടില്ലാത്ത കെട്ടിടത്തില്‍ താമസത്തിനെത്തുന്ന വാടകക്കാര്‍ എന്നിവരെയാണ് ‘പുതിയ വാടകക്കാരായി’ കണക്കാക്കി Rent Index report തയ്യാറാക്കുന്നത്.

പുതുതായി വാടകയ്ക്ക് എടുക്കുന്ന വീടുകളുടെ കാര്യമെടുത്താല്‍ ശരാശരി മാസവാടക ദേശീയതലത്തില്‍ 1,522 യൂറോയാണ്. വര്‍ദ്ധന ഒരു വര്‍ഷത്തിനിടെ 9.2%. അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വാടകയാകട്ടെ 1,586 യൂറോയാണ്. ഒരു വര്‍ഷത്തിനിടെ 8.9% ആണ് അപ്പാര്‍ട്ട്‌മെന്റ് വാടക വര്‍ദ്ധിച്ചത്.

പുതിയതായി വാടകയ്ക്ക് താമസിക്കാനെത്തുന്നവര്‍ രാജ്യത്ത് ഏറ്റവുമധികം മാസവാടക നല്‍കുന്നത് ഡബ്ലിന്‍ നഗരത്തിലാണ്- ശരാശരി 2,102 യൂറോ. നഗരത്തിന് പുറത്ത് ഡബ്ലിന്‍ കൗണ്ടിയില്‍ ഇത് 1,187 യൂറോയാണ്. രാജ്യത്ത് ഏറ്റവും കുറവ് വാടക Leitrim-ലാണ്- മാസം 809 യൂറോ.

മറ്റൊരു നഗരമായ കോര്‍ക്കില്‍ ശരാശരി വാടക മാസം 1,490 യൂറോയാണ്. കോര്‍ക്ക് കൗണ്ടിലാകട്ടെ 1,109 യൂറോയും.

രാജ്യത്ത് പുതുതായി വാടകയ്‌ക്കെത്തുന്നവര്‍ നല്‍കേണ്ട ശരാശരി മാസവാടക 1,000 യൂറോയ്ക്ക് മുകളിലുള്ള 16 കൗണ്ടികള്‍ ഇവയാണ്:
Carlow, Clare, Cork, Dublin, Galway, Kerry, Kildare, Kilkenny, Laois, Limerick, Louth, Meath, Waterford, Westmeath, Wexford, Wicklow.

Share this news

Leave a Reply

%d bloggers like this: