വൈദ്യുതി, ഗ്യാസ് എന്നിവയ്ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഐറിഷ് ഊര്‍ജ്ജവിതരണ കമ്പനിയായ Flogas Energy. 30% വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചതോടെ വൈദ്യുതിബില്ലില്‍ വര്‍ഷം ശരാശരി 895 യൂറോയും, ഗ്യാസിന് 778 യൂറോയും ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. നവംബര്‍ 6 മുതല്‍ വിലക്കുറവ് നിലവില്‍ വരും.
വിപണിവിലയിലുണ്ടായ കുറവ് ഉപോഭാക്താക്കള്‍ക്ക് കൈമാറുകയാണെന്ന് വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് കമ്പനി അറിയിച്ചു. സ്മാര്‍ട്ട് വേര്യബിള്‍ റേറ്റ് ഉപഭോക്താക്കളടക്കം, എല്ലാ വേര്യബിള്‍ റേറ്റ് ഉപഭോക്താക്കള്‍ക്കും വിലക്കുറവ് ബാധകമാണെന്ന് കമ്പനി വ്യക്തമാക്കി.
2022 ഒക്ടോബറില്‍ വൈദ്യുതിക്ക് 20%, ഗ്യാസിന് 26% എന്നിങ്ങനെ Flogas Energy വില വര്‍ദ്ധിപ്പിച്ചിരുന്നു.
വിപണിയിലെ ഊര്‍ജ്ജത്തിന്റെ മൊത്തവിതരണവില കുറഞ്ഞതോടെ രാജ്യത്തെ മറ്റ് ഊര്‍ജ്ജവിതരണ കമ്പനികളായ PrepayPower, Electric Ireland, Energia, Pinergy, SSE Airtricity എന്നിവയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.