കനത്ത മഴയും വെള്ളക്കെട്ടും; വെക്സ്ഫോഡ്, വിക്ക്ലോ കൗണ്ടികളിൽ യെല്ലോ വാണിങ്

വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയും, ഒപ്പം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ന് (സെപ്റ്റംബര്‍ 17 ഞായര്‍) രാവിലെ 8 മണി മുതല്‍ രാത്രി 10 മണിവരെ മുന്നറിയിപ്പ് നിലവിലുണ്ടാകും. റോഡുകളില്‍ വെള്ളം വീണ് വഴുതാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞ വേഗതയിലും, പെട്ടെന്ന് ബ്രേക്കിട്ടാല്‍ മുന്നിലെ വാഹനത്തില്‍ ചെന്നിടിക്കാത്ത രീതിയില്‍ സുരക്ഷിത അകലം പാലിച്ചും മാത്രം വാഹനമോടിക്കുക. നമ്മുടെ സുരക്ഷ പോലെ പ്രധാനമാണ് മറ്റുള്ളവരുടെയും എന്ന് ഓര്‍ക്കുക.

Share this news

Leave a Reply

%d bloggers like this: