Fianna Fail കൗൺസിലറായ Damien O’Reilly അന്തരിച്ചു

കൗണ്ടി Meath-ലെ Fianna Fail കൗണ്‍സിലറായ Damien O’Reilly (40) അന്തരിച്ചു. മരിക്കുന്നതിന് മുമ്പായി ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. O’Reilly-യുടെ പെട്ടെന്നുള്ള മരണത്തിന്റെ ആഘാതത്തിലാണ് എല്ലാവരും.

Dunboyne സ്വദേശിയായ O’Reilly, 2014-ല്‍ Ratoath LEA-ല്‍ നിന്നാണ് ആദ്യമായി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 2019-ലും മികഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. നിലവില്‍ Ratoath Municipal District-ലെ Cathaoirleach (പ്രിസൈഡിങ് ഓഫിസര്‍) കൂടിയാണ് അദ്ദേഹം.

ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ O’Reilly-യുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: