Drogheda-യിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ  സംഗമവേദിയായി Talbot Group കന്നി ഓണം 2023

Drogheda: Drogheda-യിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ സംഗമവേദിയായി Talbot Group സംഘടിപ്പിച്ച കന്നി ഓണം 2023. അയർലണ്ടിലെ പ്രസിദ്ധ റിക്രൂട്ട്മെന്റ് ഏജൻസി ആയ Breffini Solutions-ഉം Ralbot Group-ഉം ചേർന്ന് നടത്തിയ പരിപാടി, Talbot Group HR Manager Ms.Eliane ഉദ്ഘാടനം ചെയ്തു.

Talbot Group പേഴ്സൺ ഇൻചാർജ്‌ ആയ Mr. അൻസാർ, Ms.Jaquiline, Mr Des, Breffini Solutions ചെയർമാൻ Mr. Nidhin എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

ശിങ്കാരിമേളത്തിന്റെ താള കൊഴുപ്പിന് ഒട്ടും മങ്ങൽ ഏൽപ്പിക്കാതെ ആസ്വാദകരിൽ എത്തിക്കുവാൻ ഡബ്ലിൻ ഡ്രംസ് ചെണ്ടമേളം ട്രൂപ്പിന് കഴിഞ്ഞു.

Talbot Group എംപ്ലോയീസ് അവതരിപ്പിച്ച വിവിധ ഇനം കലാപരിപാടികളും, പ്രൊഫഷണൽ മ്യൂസിക്കൽ ടീം ആയ Angel Beats Waterford അവതരിപ്പിച്ച Musical Event-ഉം പരിപാടിയിലെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.

വിവിധ ഇനം മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനവും രുചികരമായ ഓണസദ്യയും നടത്തി.

Talbot Group ആദ്യമായാണ് മലയാളി കൂട്ടായ്മയുടെ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്നും, അത് അത്യന്തം വിജയകരമാക്കാൻ കഴിഞ്ഞു എന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: