കോർക്കിൽ നിന്നും 47-കാരനെ കാണാതായി രണ്ടാഴ്ച; ഗാർഡയും ബന്ധുക്കളും ആശങ്കയിൽ

കോര്‍ക്കില്‍ നിന്നും സെപ്റ്റംബര്‍ 1 മുതല്‍ കാണാതായ Kieran Quilligan എന്ന 47-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ.

കോര്‍ക്ക് സിറ്റി സെന്ററില്‍ നിന്നും രാത്രി 9.30-നാണ് ഇദ്ദേഹത്തെ കാണാതായത്. Andersons Quay Cork-ല്‍ നിന്നും രാത്രി 8.30-ന് മറ്റൊരു പുരുഷനോടൊപ്പമാണ് ഇദ്ദേഹം പോയത്.

5 അടി 7 ഇഞ്ച് ഉയരം, ഒത്ത ശരീരം, ബ്രൗണ്‍/ഗ്രേ തലമുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Kieran Quilligan-നെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. തലയുടെ വശത്തായി വലിയ ഒരു ടാറ്റൂവും പതിച്ചിട്ടുണ്ട്.

കാണാതാകുമ്പോള്‍ black baseball hat, orange t-shirt, blue zip-up hooded jacket, blue Under Armour tracksuit pants, black Nike runners എന്നിവയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

Kieran Quilligan എവിടെയെന്ന് കണ്ടെത്താനായി ഗാര്‍ഡ തീവ്രമായ അന്വേഷണം നടത്തുകയാണെന്നും, ഇദ്ദേഹത്തിന് എന്തങ്കിലും അപകടം സംഭവിച്ചോ എന്ന് ആശങ്കയുണ്ടെന്നും ഗാര്‍ഡ പറഞ്ഞു. ഇദ്ദേഹത്തിന്റെ തിരോധനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ , താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Bridewell Garda station on 021 4943330
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: