തുടർച്ചയായ രണ്ടാം കിരീടത്തിന്റെ പൊൻതിളക്കത്തിൽ റോയൽ ക്രിക്കറ്റേഴ്‌സ് മീത്ത്‌

അയർലണ്ടിലെ പ്രവാസി ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തിലേക്കുള്ള തങ്ങളുടെ അവകാശവാദം വെറുതെയല്ല എന്ന് തെളിയിച്ചുകൊണ്ട്, ഐറിഷ് – ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ടീമും, നാവൻ സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമവുമായ റോയൽ ക്രിക്കറ്റേഴ്‌സ് മീത്ത് (RCM) സീസണിലെ തങ്ങളുടെ രണ്ടാമത്തെ കിരീടം നേടുന്ന കാഴ്ചയുമായാണ് പോയ വാരം അവസാനിച്ചത്.

സെപ്റ്റംബർ 16- ആം തിയതി Wexford SASC സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ Wexford Strikers ടീമിനെ നിലംപരിശാക്കിക്കൊണ്ടാണ് Royal Cricketers Meath, ഈ സീസണിലെ രണ്ടാം കിരീടത്തിൽ മുത്തമിട്ടത്. പ്രാഥമിക ഘട്ടങ്ങളിലെ ആദ്യമത്സരത്തിൽ Wexford Strikers B ടീമിനെയും Waterford Vikings ടീമിനെയും റോയൽ ക്രിക്കറ്റേഴ്സ് മീത്ത് പരാജയപ്പെടുത്തിയിരുന്നു.

സെമി ഫൈനലിൽ ശക്തമായ പോരാട്ടം കാഴ്ചവച്ച Stellar Squad ടീമിനെ പരാജയപ്പെടുത്തിയാണ് തുടർച്ചയായ രണ്ടാം ടൂർണ്ണമെന്റ് ഫൈനലിലേക്ക് ടീം കുതിച്ചത്.

നാവനിലെ പ്രമുഖ ഏഷ്യൻ ഷോപ്പ് ആയ Navan Asian Store ആണ് ടൂർണമെന്റിലെ ജേതാക്കളായ Royal Cricketers Meath (RCM) ന്റെ ഔദ്യോഗിക സ്പോൺസർ.

Share this news

Leave a Reply

%d bloggers like this: