വെക്സ്‌ഫോർഡിൽ യാക്കോബായ സഭ കുർബാന ആരംഭിച്ചു; ഇനി എല്ലാ മാസവും കുർബാന

അയർലണ്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് വെക്സ്ഫോർഡിൽ വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമത്തിൽ St.Kuriakose Jacobite  Syrian Orthodox ചാപ്പൽ ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 10.30-ന് വെക്സ്ഫോർഡിലെ ക്ലോണാർഡ് ചർച്ചിൽ വെച്ച് അർപ്പിച്ച വിശുദ്ധകുർബ്ബാനയ്ക്ക് അയർലണ്ട് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മോർ അലക്സാന്ത്രയോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.

വാട്ടർഫോർഡ് സെൻറ് മേരീസ് സിറിയൻ യാക്കോബൈറ്റ് ചർച്ചിന്റെ ചാപ്പൽ ആയിട്ടാണ് വെക്സ്‌ഫോർഡിൽ കുർബാന തുടങ്ങിയത്. ഇടവക വികാരി ഫാദർ ജോബിമോൻ സ്കറിയ സഹകാർമ്മികത്വം വഹിച്ചു. കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

തുടർന്നുള്ള എല്ലാ മാസത്തിലും വെക്സ് ഫോർഡിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വെക്സ്ഫോർഡിലും പരിസരങ്ങളിലുമുള്ള വിശ്വാസികൾ ബന്ധപ്പെടുക:

Fr.JOBYMON SKARIAH (VICAR) 087 631 5962

Fr.BIBIN PARAKODE(Ast.VICAR) 089) 263 2985

SKARIAH EAPEN :SECRETARY :0870608945

GRACE JACOB JOHN:TRUSTEE 089 484 4787

Share this news

Leave a Reply

%d bloggers like this: