കൗണ്ടി ക്ലെയറിലെ ബാറില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Killaloe-ലെ Main Street-ലുള്ള Walsh’s ‘Top of the Town’ ബാറിലായിരുന്നു സംഭവം.
ഗാര്‍ഡ സ്‌റ്റേഷന്റെയും, ഫയര്‍ സ്റ്റേഷന്റെയും തൊട്ടടുത്തുതന്നെയാണ് ബാര്‍ എന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.
പൊട്ടിത്തെറിയില്‍ പരിക്കേറ്റ രണ്ടുപേരെ University Hospital Limerick-ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം കണ്ടെത്താനായി വിദഗ്ദ്ധസംഘം പരിശോധന നടത്തുകയും ചെയ്യും.
പൊട്ടിത്തെറിയെത്തുടര്‍ന്ന് ഇതുവഴി നിര്‍ത്തിവച്ചിരുന്ന ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.